KeralaLatest NewsNewsPolitics

വയനാടിന്റെ എംപിയായി സത്യപ്രതിജ്ഞ ചെയ്യാൻ പ്രിയങ്ക ഗാന്ധി; മലയാളം പഠിക്കാൻ തയ്യാറെടുപ്പുകൾ

ന്യൂഡൽഹി ∙ വയനാടിന്റെ പുതിയ എംപിയായി പ്രിയങ്ക ഗാന്ധി നാളെ സത്യപ്രതിജ്ഞ ചെയ്യും. വയനാട്ടുകാരുടെ മനസ്സിൽ കയറാൻ മലയാളം പഠിക്കാൻ പ്രിയങ്ക ഒരുക്കമാക്കുകയാണ്. ഇപ്പോൾ പരിഭാഷകരുടെ സഹായത്തോടെയാണ് രാഹുലും പ്രിയങ്കയും പ്രസംഗങ്ങൾ നടത്തുന്നത്. വയനാട്ടിലെ സന്ദർശന സമയങ്ങളിൽ ജോതി രാധിക വിജയകുമാറാണ് പ്രിയങ്കയുടെ സ്ഥിരം പരിഭാഷക.

പ്രചാരണകാലത്ത് വയനാട്ടിൽ ചില മലയാളവാക്കുകൾ പ്രിയങ്കയ്ക്ക് പരിചിതമായി. മലയാളം പഠനത്തിന് ഒരു അധ്യാപികയെ നിയമിക്കണമെന്ന നിർദേശം മുതിർന്ന നേതാവാണ് മുന്നോട്ടുവെച്ചത്. നിവേദനങ്ങൾ മലയാളത്തിൽ വായിച്ചു മനസിലാക്കാനും സ്വന്തം ഭാഷയിൽ കൂടുതൽ അനുയോജ്യമായി ഇടപെടാനും പഠനം സഹായകമാകുമെന്ന് പ്രതീക്ഷ. പ്രിയങ്കക്ക് ഹിന്ദി, ഇംഗ്ലീഷ്, ഫ്രഞ്ച്, ഇറ്റാലിയൻ ഭാഷകൾ വശമുണ്ട്. തമിഴിലും കുറച്ചധികം വശമുള്ള പ്രിയങ്ക ആദ്യമായാണ് മലയാളം പഠനമുറിയിലേക്ക് കടക്കുന്നത്.

വയനാട്ടിൽ 410931 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ച പ്രിയങ്ക ഗാന്ധിക്ക് 622338 വോട്ടുകൾ ലഭിച്ചു. എൽ.ഡി.എഫ് സ്ഥാനാർഥി സത്യൻ മൊകേരിക്ക് 211407 വോട്ടുകളും ബി.ജെ.പി സ്ഥാനാർഥി നവ്യഹരിദാസിന് 109939 വോട്ടുകളും മാത്രമാണ് ലഭിച്ചത്.

Show More

Related Articles

Back to top button