GlobalLatest NewsNewsOther Countries

ഹിസ്ബുള്ളയുടെ കനത്ത ആക്രമണം: ടെൽ അവീവ് ഉൾപ്പെടെ 200 പ്രൊജക്ടൈൽ ആക്രമണം.

ടെൽ അവീവ് ∙ ലെബനനിലെ ഹിസ്ബുള്ളയുടെ കനത്ത ആക്രമണം ഇസ്രായേലിനെ ഞെട്ടിച്ചു. ടെൽ അവീവ് അടക്കം വിവിധ നഗരങ്ങളെ ലക്ഷ്യമാക്കി 200 ഓളം പ്രൊജക്ടൈലുകൾ തൊടുത്തുവിട്ടതായി ഹിസ്ബുള്ള അറിയിച്ചു. ഇക്കാര്യം ഇസ്രായേലും സ്ഥിരീകരിച്ചതായി പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ലെബനനിലെ ബെയ്‌റൂട്ടിൽ ഭീകരവാദ കേന്ദ്രങ്ങൾതിരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിന് മറുപടിയായാണ് ഹിസ്ബുള്ളയുടെ ഈ കനത്ത തിരിച്ചടിയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായി വിവരങ്ങളുണ്ട്.

തെക്കൻ ഇസ്രായേലിലെ അഷ്ദോദ് നാവികതാവളത്തിന് നേരെ ഹിസ്ബുള്ള ഡ്രോൺ ആക്രമണവും നടത്തിയതായി ഇസ്രയേൽ സ്ഥിരീകരിച്ചു. ഇതോടൊപ്പം വടക്കൻ ഇസ്രായേലിലേക്ക് ലക്ഷ്യമിട്ട 55 ഓളം പ്രൊജക്ടൈലുകളിൽ പലതും തടഞ്ഞതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ഹിസ്ബുള്ളയുടെ ആക്രമണങ്ങൾക്ക് ശക്തമായ പ്രതിരോധം നടത്താനായെന്നാണ് ഇസ്രായേൽ സൈന്യത്തിന്റെ നിലപാട്.

Show More

Related Articles

Back to top button