അദാനിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി.
ന്യൂഡൽഹി ∙ അദാനി ഗ്രൂപ്പിനെതിരായ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ അപേക്ഷ. അമേരിക്കൻ കോടതിയിൽ ഫയൽ ചെയ്തിരിക്കുന്ന കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണു ഹർജിക്കാരനായ അഭിഭാഷകൻ വിശാൽ തിവാരി അന്വേഷണമാവശ്യപ്പെട്ടത്.
അമേരിക്കൻ കോടതിയിൽ ഫയൽ ചെയ്തിരിക്കുന്ന കുറ്റപത്രത്തിൽ, അദാനി ഗ്രൂപ്പ് ഇന്ത്യയിലെ വിവിധ സംസ്ഥാനസർക്കാർ ഉദ്യോഗസ്ഥർക്കും സ്ഥാപനങ്ങൾക്കും പണം കൈമാറിയിട്ടുണ്ടെന്നാണു ആരോപണം. ഈ കുറ്റകൃത്യങ്ങൾ ഇന്ത്യയിൽ തന്നെ നടന്നതിനാൽ വിശദമായ അന്വേഷണം വേണമെന്നതാണു ഹർജിയിലെ പ്രധാന ആവശ്യം.
അപേക്ഷ അടിയന്തിരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് വിശാൽ തിവാരി രജിസ്ട്രാറിന് രേഖാമൂലം നിവേദനം നൽകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മുന്‍പ് സൗരോർജക്കരാറുമായി ബന്ധപ്പെട്ട കൈക്കൂലി വിഷയത്തിൽ ഗൗതം അദാനിക്കെതിരേ യുഎസ് അഴിമതി കുറ്റങ്ങൾ ചുമത്തിയിരുന്നു. ഇപ്പോഴത്തെ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ അന്വേഷണ ഏജൻസികൾ കേസന്വേഷണം തുടങ്ങണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു.