CinemaLatest NewsLifeStyleNews

പറവ ഫിലിംസ് നികുതി വെട്ടിപ്പ്: 60 കോടി രൂപയുടെ ചൂഷണം; സൗബിന്‍ ഷാഹിര്‍ ചോദ്യം ചെയ്യലിന് വിധേയനാകും.

കൊച്ചി: പറവ ഫിലിംസ് ഓഫിസില്‍ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പ് ഇന്നലെ നടത്തിയ റെയ്ഡില്‍ 60 കോടി രൂപയുടെ നികുതി വെട്ടിപ്പാണ് കണ്ടെത്തിയതെന്ന് വിവരങ്ങള്‍. ഇതുമായി ബന്ധപ്പെട്ട് നടന്‍ സൗബിന്‍ ഷാഹിറിനെ ചോദ്യം ചെയ്യാനായി ഉടന്‍ വിളിപ്പിക്കുമെന്ന് ആദായ നികുതി വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.

മഞ്ഞുമല്‍ ബോയ്‌സ് സിനിമയുടെ വരുമാനത്തെയും മറ്റ് സാമ്പത്തിക ഇടപാടുകളെയും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. റെയ്ഡിനിടെ നിര്‍ണായക രേഖകളും വിവരങ്ങളും ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. ഓഫീസില്‍ നടന്ന പരിശോധന രാത്രി 11 മണി വരെ നീണ്ടുനിന്നുവെന്നാണ് റിപ്പോര്‍ട്ട്.

പറവ ഫിലിംസ് യഥാര്‍ഥ വരുമാന കണക്ക് നല്‍കിയില്ലെന്ന് കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇത് പ്രാഥമിക കണ്ടെത്തലുകളായുള്ളു മാത്രമാണെന്നും അന്വേഷണം തുടരുകയാണെന്നും ആദായ നികുതി വകുപ്പ് വ്യക്തമാക്കി.

Show More

Related Articles

Back to top button