സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി ആരാധകര്‍ക്ക് അല്ലു അര്‍ജുനെ കാണാന്‍ അവസരം.
കൊച്ചി: പ്രമുഖ കുക്കി ബ്രാന്‍ഡായ സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി, പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പുഷ്പ 2: ദി റൂള്‍ എന്ന സിനിമയുമായി പങ്കാളിത്തം പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി രണ്ടിനം ലിമിറ്റഡ് എഡിഷന്‍ പാക്കുകളും സിനിമയുടെ റിലീസിനു മുന്നോടിയായി സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി പുറത്തിറക്കി. അല്ലു അര്‍ജുന്റെ പ്രസിദ്ധമായ പുഷ്പ ലുക്കിലുള്ള എക്‌സ്‌ക്ലൂസീവ് ഇമേജ് ഈ പാക്കുകളിലുണ്ട്. ഒപ്പം ബിഗസ്റ്റ് ഫാന്‍ ബിഗസ്റ്റ് ഫാന്റസി എന്ന മത്സരത്തിലൂടെ അല്ലു അര്‍ജുനെ കാണാനുള്ള അവസരവും ഉപയോക്താക്കള്‍ക്കായി അവതരിപ്പിച്ചു. ഈ ക്യാമ്പെയ്‌ന്റെ മൈക്രോസൈറ്റായ wwwbiggestfanbiggestfantasy.com ലെ ഓഗ്മെന്റഡ് റിയാലിറ്റി (എആര്‍) ഫില്‍റ്റര്‍ ഉപയോഗിച്ച് സെല്‍ഫിയെടുത്ത് ബ്രാന്‍ഡിനെ ടാഗു ചെയ്ത് സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളില്‍ പോസ്റ്റു ചെയ്യണം. മറ്റു സമ്മാനങ്ങള്‍ക്കൊപ്പം പുഷ്പാ താരത്തെ നേരിട്ടു കാണാനുള്ള അവസരമാണ് ഈ മത്സരത്തിലൂടെ നല്‍കുന്നത്.
പുഷ്പയോടും ഡാര്‍ക്ക് ഫാന്റസിയോടുമുള്ള ആരാധകരുടെ തീക്ഷ്ണമായ വികാരവായ്പും അടുത്ത ബന്ധവും ആഘോഷിക്കുന്നതാണ് പുതിയ ക്യാമ്പെയ്‌നെന്ന് ഐടിസി ബിസ്‌കറ്റ്‌സ് ആന്‍ഡ് കേക്ക്‌സ് ക്ലസ്റ്റര്‍ സിഒഒ അലി ഹാരിസ് ഷെരെ പറഞ്ഞു.
സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസിയുടെ ലിമിറ്റഡ് എഡിഷന്‍ പുഷ്പാ പാക്കുകള്‍ രാജ്യമെമ്പാടുമുള്ള ജനറല്‍ സ്‌റ്റോറുകള്‍, മോഡേണ്‍ സ്‌റ്റോറുകള്‍, ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ എന്നിവകളില്‍ ലഭ്യമാണ്.