AmericaAssociationsLatest NewsLifeStyleNews

ഫൊക്കാന വാഷിംഗ്‌ടൺ ഡിസി റീജിയൻ ഉദ്ഘടാനം  വർണ്ണാഭമായി.

വാഷിങ്ങ്ടൺ ഡി .സി യിൽ   നടന്ന  ഫൊക്കാന റീജിയണൽ  ഉദ്ഘടാനം   ജനാവലികൊണ്ടും , കലാപരിപാടികളുടെ മേന്മ കൊണ്ടും ഏറെ  ശ്രദ്ധേയമായി. അടുത്ത കാലത്തു ആദ്യമായാണ് വഷിങ്ങ്ടൺ ഡി സി  ഏരിയായിൽ ഇത്രയും വിപുലമായ രീതിയിൽ റീജണൽ പരിപാടി നടത്തുന്നത് . വിമെൻസ്  ഫോറം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പാർവതി സുധീറിന്റെ പ്രാർത്ഥനാഗാനത്തോടെ ആരംഭിച്ച യോഗത്തിൽ നാഷണൽ കമ്മിറ്റി അംഗം  മനോജ്  മാത്യു സ്വാഗത പ്രസംഗം നിർവഹിച്ചു.  ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി നിലവിളക്ക്  കൊളുത്തി ഉദ്ഘടാനം ചെയ്തു . റീജിണൽ വൈസ് പ്രസിഡന്റ്  ബെൻ പോൾ  അധ്യക്ഷത വഹിച്ചു.

വസുദൈവ കുടുംബകം എന്ന മഹത്തായ സങ്കല്പം ഉൾക്കൊണ്ടു കൊണ്ടാണ് താൻ ഫൊക്കാന പ്രസിഡന്റ് പദത്തിൽ ഇരിക്കുന്നത് എന്ന് സജിമോൻ ആന്റണി സദസ്സിനെ അഭിസംബോധന ചെയ്ത വേളയിൽ സൂചിപ്പിച്ചു. ലോകം ഒരു കുടുംബമാണ്” ,സമഗ്ര വികസനവും എല്ലാ ജീവികളോടുമുള്ള ബഹുമാനവും, ആദരവും പുലർത്തി ഒറ്റകെട്ടായി നീങ്ങുന്നതാണ് ഫൊക്കാനയുടെ പ്രവർത്തന രീതി. നമ്മുടെ സംസ്കാരം  നിലനിര്‍ത്താനും അത് നമ്മുടെ വരും തലമുറയിലേക്കു പകർന്നു നൽകുവാനും ആണ്    ഫൊക്കാനയെ പോലെയുള്ള കേന്ദ്രസംഘടനകള്‍.  അതോടൊപ്പമുള്ള വാക്കാണ്  സര്‍വ്വീസ് അഥവാ സേവനം.  നമ്മള്‍ ഓരോരുത്തരെയും ബന്ധിപ്പിക്കുന്ന വാക്ക്.  സംസ്കാരവും സേവനവും എവിടെ ഉണ്ടോ അവിടെ മറ്റുള്ളവരോടുള്ള ആദരവ്  ഉണ്ട്.  അതില്ലാതെ പോകുമ്പോഴാണ് ചിലപ്പോള്‍ ചില ആളുകള്‍ ചില കോപ്രായങ്ങള്‍ കാട്ടി നടക്കുന്നത്.

ഫൊക്കാന മെഡിക്കല്‍ കാര്‍ഡ്  രാജഗിരിക്കു പുറമെ  പാല മെഡിസിറ്റി, ബീലീവേഴ്‌സ് ഹോസ്പിറ്റല്‍ തിരുവല്ല. എന്നിവയുമായി  ധാരണയായി. ഫൊക്കാന മെംബേഴ്‌സിനായി ക്ലബ് കാര്‍ഡ് ഉണ്ടാക്കുന്നുണ്ട്. മൂന്നാമത്തേത് ഫൊക്കാന ഹെല്‍ത്ത് ക്ലീനിക്കാണ്. അതിനു  പ്രശ്നങ്ങളുണ്ട്.   വിസിറ്റിംഗ് വിസയില്‍ വരുന്നവർക്കും    ഇൻഷുറൻസ് ഇല്ലാത്തവർക്കും   വേണ്ടിയാണത്.   ടോസ്റ് മാസ്ടെഴ്സുമായി  സഹകരിച്ച്   ക്ളാസുകൾ ആരംഭിക്കും.   അങ്ങനെയുള്ള ഇരുപത്തിമുന്ന്  പദ്ധിതികൾ സജിമോൻ വിവരിച്ചു.

റീജണൽ വൈസ് പ്രസിഡന്റ് ബെൻ പോൾ അടുത്ത രണ്ട് വർഷം  വാഷിംഗ്‌ടൺ ഡി സി  ഏരിയയിൽ ,റീജണൽ കമ്മിറ്റി നടപ്പാക്കാൻ പോകുന്ന കാര്യങ്ങൾ വിവരിച്ചു.

 സ്വാർത്ഥതാല്പര്യങ്ങൾക്കു വേണ്ടി ഫൊക്കാനയെ തകർക്കാൻ ശ്രമിക്കുന്നവരെ ലോകമലയാളികൾ മാപ്പ് കൊടുക്കില്ല   എന്ന് ജനറൽ സെക്രട്ടറി ശ്രീകുമാർ  ഉണ്ണിത്താൻ അറിയിച്ചു. ഫൊക്കാനയുടെ പ്രവർത്തനങ്ങളെ പറ്റി വിശദമായി സംസാരിച്ചു.

വാഷിങ്ങ്ടൺ എന്നും ഫൊക്കാനയുടെ വേരുള്ള മണ്ണാണ് , ഫൊക്കാന തുടങ്ങിയപ്പോഴും വാഷിംഗ്‌ടൺ ഡി സി  ആയിരുന്നു അതിന്റെ പ്രധാന കേന്ദ്രം , ഇന്നും  അതിന് മാറ്റം ഒന്നും സംഭവിച്ചിട്ടില്ല .താൻ എന്നും ഫൊക്കാനക്ക്  ഒപ്പം കാണുമെന്ന്   വൈസ് പ്രസിഡന്റ്  വിപിൻ രാജ്   അഭിപ്രായപ്പെട്ടു , “ഞാൻ എന്നും  ഫൊക്കാനക്കൊപ്പം” എന്ന് വികാരാധീനനായി പറഞ്ഞാണ് അദ്ദേഹത്തിന്റെ ആശംസാ പ്രസംഗം അവസാനിപ്പിച്ചത് .

ഫൊക്കാനയെ അതിന്റെ പഴയ പ്രൗഢിയിൽ എത്തിച്ച  സജിമോൻ ആന്റണി ക്കു പൂർവ്വ പിന്തുണ നൽകുന്നു എന്ന് ഫൊക്കാനയുടെ സ്ഥാപക നേതാക്കളിൽ ഒരാൾ ആയ ശ്രീ തോമസ് തോമസ് അദ്ദേഹത്തിന്റെ ആശംസ പ്രസംഗത്തിൽ അറിയിച്ചു. ഒരു കുടുംബ സംഗമത്തിന്റെ ഊഷ്മളത നൽകുന്ന രീതിയിൽ പരിപാടി ആസൂത്രണം ചെയ്ത വാഷിങ്ടൺ ഡിസി കമ്മിറ്റിയെ അദ്ദേഹം അഭിനന്ദിച്ചു.

നാഷണൽ കമ്മിറ്റി മെംബെർ ഷിബു സാമുവേൽ ,ഓഡിറ്റർ സ്റ്റാൻലി ഏതുണിക്കൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. റീജണൽ ഉൽഘാടനം മനോഹരമാക്കി തീർത്ത റീജണൽ വൈസ് പ്രസിഡന്റ് ബെൻ പോളിനെയും, വൈസ് പ്രസിഡന്റ് വിപിൻ രാജിനേയും, മനോജ് മാത്യുവിനേയും    അഭിനന്ദിച്ചു.

191 തവണ രക്തദാനം നിർവഹിച്ച തോമസ് വിതയത്തിനെ ഫൊക്കാന ഡിസി റീജിയൻ ഈ പരിപാടിയിൽ പൊന്നാട അണിയിച്ചു ആദരിച്ചു.

കാലാകാലങ്ങൾ ആയി ഫൊക്കാന ന്യൂസ് കൈകാര്യം ചെയ്തു വരുന്ന  ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താനെ ഫൊക്കാനക്കു അദ്ദേഹം നൽകിയ സമഗ്ര സംഭാവനകളെ മാനിച്ചു പൊന്നാടി അണിയിച്ചു ആദരിച്ചത്. ഫൊക്കാന അർഹിക്കുന്ന അംഗീകാരങ്ങൾ നൽകുന്നതിൽ എന്നും മുന്നിൽ നിൽക്കുന്ന സംഘടന ആണ് എന്നുള്ളതിന് ഉള്ള തെളിവാണ് എന്ന്  സജിമോൻ  ആന്റണി പറയുകയുണ്ടായി.

 ആദ്യകാല ഫൊക്കാന നേതാക്കളായ വര്ഗീസ് സ്കറിയ, തോമസ് തോമസ് , ജെയിംസ് ജോസഫ് എന്നിവരെ സ്റ്റാന്റിംഗ് ഓവഷൻ നൽകി ആദരിക്കുകയുണ്ടായി.

ഡോ.മാത്യു തോമസ് (ഡോ.ടീ ),  ബിജോയി വിതയത്തിൽ , ബിജോയി പട്ടംപാടി,പെൻസു ജേക്കബ് , ജിജോ ആലപ്പാട്ട്, കുട്ടി മേനോൻ, മനോജ് ശ്രീനിലയം , ജോസഫ് തോമസ്    തുടങ്ങിയ നിരവധി നേതാക്കൾ  പങ്കെടുത്തു .

ഫൊക്കാന വിമൻസ് ഫോറത്തിന്റെ പദ്ധതികളെ പറ്റി വിമൻസ് ഫോറം കോ ചെയർ  സരൂപാ അനില്‍ വിശദീകരിച്ചു. വാഷിംഗ്‌ടൺ ഡിസി വിമൻസ് ഫോറം എക്സിക്യൂട്ടീവുകളുടെ സജീവ പങ്കാളിത്തം ഫൊക്കാന സ്ത്രീകൾക്ക് നൽകുന്ന പ്രാധാന്യം വ്യക്തമാക്കുന്ന രീതിയിൽ ആയിരുന്നു. പരിപാടിക്ക് മിഴിവേകാൻ പാകത്തിൽ കലാപരിപാടികളും അവതരിപ്പിക്കപ്പെടുകയുണ്ടായി. നന്ദി പ്രസംഗം അവതരിപ്പിച്ചത് റീജിണൽ സെക്രട്ടറി ജോബി സെബാസ്ടിൻ ആയിരുന്നു.

വിമെൻസ് ഫോറം കോ ചെയർ  സരൂപാ അനില്‍  പരിപാടിയുടെ അവതാരിക ആയിരുന്നു

സരൂപ അനിൽ ( ഫൊക്കാന ന്യൂസ് ടീം)

Show More

Related Articles

Back to top button