HealthLatest NewsLifeStyleNewsTravel

ഫെയഞ്ചൽ ചുഴലിക്കാറ്റ്: തമിഴ്‌നാട്ടിലും പുതുച്ചേരിയിലും മരണം 21 ആയി

ചെന്നൈ: ഫെയഞ്ചൽ ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള കനത്ത മഴ തമിഴ്‌നാടും പുതുച്ചേരിയും ദുരിതത്തിലാക്കി. മഴക്കെടുതിയില്‍ ഇരുനാടുകളിലായി മരണം 21 ആയി ഉയർന്നതായി റിപ്പോര്‍ട്ട്.

തിരുവണ്ണാമലയില്‍ മൂന്നിടത്തും സേലത്തിന്റെ വിനോദസഞ്ചാര കേന്ദ്രമായ യേര്‍ക്കാടിലും ഉരുള്‍പൊട്ടലുണ്ടായതായി സ്ഥിരീകരിച്ചു. കൃഷ്ണഗിരിയില്‍ കനത്ത ഒഴുക്കില്‍ നിര്‍ത്തിയിട്ട ബസുകള്‍ ഒലിച്ചുപോയി.

വിഴുപ്പുറം ജില്ലയിലെ നദികള്‍ കരകവിഞ്ഞതോടെ യാത്രാവിലമ്പ് രൂക്ഷമായി. ചെന്നൈയില്‍ നിന്ന് തെക്കന്‍ ജില്ലകളിലേക്കുള്ള യാത്ര കഠിനമായിരിക്കുകയാണ്. ട്രെയിന്‍ പാതകളില്‍ വെള്ളം കയറിയതിനാല്‍ 13 ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി.

തിരുവണ്ണാമലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴ് പേരുടെയും മൃതദേഹങ്ങള്‍ നിരന്തരമായ തെരച്ചിലിന് ശേഷം കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച വൈകുന്നേരം നാലരയോടെയാണ് ഇവിടെ ഉരുള്‍പൊട്ടലുണ്ടായത്. ​

Show More

Related Articles

Back to top button