AssociationsLatest NewsLifeStyleNews

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മാധ്യമ പുരസ്‌കാര നോമിനേഷന് വൻപിച്ച വരവേൽപ്പ്.

ന്യു യോർക്ക്:  മാധ്യമ രംഗത്ത് നിരവധി സംഭാവനകൾ നൽകുന്ന വടക്കേ അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (ഐ.പി.സി.എൻ.എ)   മാധ്യമശ്രീ, മാധ്യമരത്ന. മീഡിയ എക്‌സലൻസ് പുരസ്‌കാരങ്ങൾക്കുള്ള  നോമിനേഷനു വമ്പിച്ച പ്രതികരണം.  നവംബർ 30 ആയിരുന്നു നോമിനേഷൻ  നൽകാനുള്ള സമയ പരിധി.  ഇത് ആദ്യമായാണ് ഇത്രയധികം നോമിനേഷനുകൾ മാധ്യമ പ്രവർത്തകരിൽ നിന്ന് ലഭിക്കുന്നത്.

നോമിനേഷനിൽ നിന്ന് തിരഞ്ഞെടുക്കുന്നവർക്ക്‌  ജനുവരി 10 നു വൈകുന്നേരം 5 മണിക്ക്  കൊച്ചിയിലെ ഗോകുലം കൺവെൻഷൻ സെന്ററിൽ  നടക്കുന്ന നിറപ്പകിട്ടാർന്ന ചടങ്ങിൽ  പുരസ്‌ക്കാരങ്ങൾ സമ്മാനിക്കും. സാമൂഹിക – സാംസ്ക്കാരിക – രാഷ്ട്രീയ മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുക്കും.

മാധ്യമ രംഗത്തെ  ഏറ്റവും വലിയ   പുരസ്‌ക്കാര രാവായിരിക്കും ഇവിടെ അരങ്ങേറുക. എഴുത്തുകാരൻ, മുൻ പത്രപ്രവർത്തകൻ എന്നീ നിലകളിൽ ശോഭിച്ച ഇപ്പോൾ നിയമ-വ്യവസായ  മന്ത്രിയായ  പി. രാജീവ്,  റവന്യു മന്ത്രി  കെ. രാജൻ,  ഗതാഗത മന്ത്രി   കെ.ബി. ഗണേഷ് കുമാർ, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ  പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എന്നിവർ പപങ്കെടുക്കും.

മാധ്യമശ്രീ പുരസ്‌കാര ജേതാവിന് ഒരു ലക്ഷം രൂപയും പ്രശംസാ ഫലകവും, മാധ്യമ രത്ന പുരസ്‌കാര ജേതാവിന് അൻപതിനായിരം രൂപയും പ്രശംസാ ഫലകവും നൽകി ആദരിക്കും.  മീഡിയ എക്‌സലൻസ് പുരസ്‌കാരത്തോടൊപ്പം ഫലകവും ക്യാഷ് അവാർഡും നൽകുന്നതാണ്.   അച്ചടി-ദൃശ്യ-ഓൺലൈൻ  മാധ്യമ രംഗത്തും, ഈ വർഷം ആദ്യമായി വിനോദാത്മക ടെലിവിഷൻ രംഗത്ത് പ്രവർത്തിക്കുന്നവരെയും  പുരസ്‌കാര വേദിയിൽ ആദരിക്കുന്നതാണ് . മികച്ച എക്‌സ്‌ക്‌ളൂസീവ് വാർത്തക്കും അച്ചടി-ദൃശ്യ-ഓൺലൈൻ  മാധ്യമങ്ങൾക്ക് പ്രത്യേകം അവാർഡ് നൽകുന്നതാണ്.  മികച്ച ഫീച്ചർ, മികച്ച വാർത്ത, അവതാരകൻ- അവതാരക, മികച്ച അന്വേഷണാത്മക വാർത്ത, മികച്ച ഫോട്ടോഗ്രാഫർ, മികച്ച വിഡിയോഗ്രാഫർ, മികച്ച ന്യൂസ് എഡിറ്റർ, മികച്ച വീഡിയോ എഡിറ്റർ, മികച്ച വാർത്ത നിർമ്മാതാവ്  മികച്ച റേഡിയോ പരിപാടി, യുവ മാധ്യമ പ്രവർത്തകൻ-പ്രവർത്തക എന്നിങ്ങനെ നിരവധി അവാർഡുകൾ  നൽകി മാധ്യമ പ്രവർത്തകരെ ആദരിക്കും.

കേരളത്തിലെ ഏറ്റവും മികച്ച പ്രസ് ക്ലബ്ബിന് അവാർഡ് നൽകി ആദരിക്കുന്നു എന്ന പുതുമയും ഇപ്രാവശ്യമുണ്ട്.   ആദ്യമായി മികച്ച വാർത്ത പരിപാടിയുടെ നിർമ്മാതാവിനും, മികച്ച എന്റർടൈൻമെന്റ് പരിപാടിയുടെ നിർമ്മാതാവിനും, അവതാരകൻ-അവതാരക എന്നിവർക്കും, വർത്തമാന പത്രങ്ങളിലെ മികച്ച തലക്കെട്ട്, ലേ ഔട്ട്, ഒപ്പം ഓൺലൈൻ മാധ്യമ രംഗത്തെ തെളിമയാർന്ന പ്രവർത്തനം എന്നിവയ്ക്കും അവാർഡുകൾ നൽകാൻ തീരുമാനം എടുത്തിട്ടുണ്ട്.
   
മുതിർന്ന മാധ്യമ പ്രവർത്തകരെയും വിവിധ മേഖലകളിൽ മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ച്ചവെച്ചവരെയും ‘പയനിയർ’ അവാർഡുകൾ നൽകി ആദരിക്കും. മാധ്യമ രംഗത്തെ പ്രമുഖർ  അടങ്ങിയ ജൂറിയോടൊപ്പം, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയും ഒന്നിച്ചു  പുരസ്‌ക്കാരത്തിന് അർഹരായവരെ തിരഞ്ഞെടുക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് :-

സുനിൽ ട്രൈസ്റ്റാർ 1-917-662-1122 ഷിജോ പൗലോസ് 1-201-238-9654, വിശാഖ് ചെറിയാൻ 1-757-756-7374, അനിൽ ആറൻമുള 1-713-882-7272, ആശ മാത്യു 1-612-986-2663, റോയ് മുളകുന്നം 1-647-363-0050 കൂടാതെകേരളത്തിലെ ഈ പരിപാടിയുടെ റീജിയണൽ കോഓർഡിനേറ്റർ പ്രതാപുമായും ബന്ധപ്പെടാവുന്നതാണ് Mobile: 91 984 633 3435 Visit Website www.indiapressclub.org.

Show More

Related Articles

Back to top button