
ഡിസംബർ 16 മുതൽ 20 വരെ ചണ്ഡിഗറിൽ വച്ചു നടക്കുന്ന ഓൾ ഇന്ത്യ അന്തർ സർവകലാശാല റഗ്ബി ചാമ്പ്യൻഷിപ്പിലേക്ക് സാങ്കേതിക സർവകലാശാലയിൽ നിന്നുള്ള ടീം അംഗങ്ങളെ തിരഞ്ഞെടുക്കുവാനുള്ള സെലക്ഷൻ ക്യാമ്പ് വള്ളിവട്ടം യൂണിവേഴ്സൽ എഞ്ചിനീയറിംഗ് കോളേജിൽ ആരംഭിച്ചു .തിരഞ്ഞെടുത്ത ടീം അംഗങ്ങൾക്കുള്ള പരിശീലനം ഡിസംബർ 5 മുതൽ 12 വരെ നടത്തപ്പെടുന്നു .സംസ്ഥാനത്തെ വിവിധ കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ സെലക്ഷൻ ട്രയൽസിൽ പങ്കെടുത്തു. ക്യാമ്പ് ഉദ്ഘാടനം വൈസ് പ്രിൻസിപ്പാൾ ഡോ.കെ.കെ നാരായണൻ നിർവഹിച്ചു. ഡീൻ ഡോ. ജോബിൻ എം.വി, വർക്ക് ഷോപ്പ് സൂപ്രണ്ട് കെ.കെ.അബ്ദുൽ റസാഖ് എന്നിവർ പ്രസംഗിച്ചു. കോളേജ് ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറും, സാങ്കേതിക സർവകലാശാല റഗ്ബി കോച്ചുമായ ആർ.വിഷ്ണു രാജ് ആണ് പരിശീലകൻ.