AmericaLatest NewsLifeStyleNews
ചിക്കാഗോയിൽ വീണ്ടും വെടിവയ്പ്പ്: ഒരു മരണം, ഒരാൾക്ക് പരുക്ക്
ചിക്കാഗോ: നഗരത്തിന്റെ തെക്കുപടിഞ്ഞാറൻ ഭാഗത്ത് ബുധനാഴ്ച വൈകുന്നേരം നടന്ന വെടിവയ്പ്പിൽ 66 വയസ്സുള്ള ഒരു വ്യക്തി കൊല്ലപ്പെടുകയും 50 വയസ്സുള്ള മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. മോർഗൻ പാർക്കിലെ സൗത്ത് വാട്കിൻസ് അവന്യൂവിലെ കാറിനുള്ളിൽ വച്ചാണ് വെടിവയ്പ്പ് നടന്നത്. പരുക്കേറ്റ വ്യക്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച ചിക്കാഗോയിലെ ഒരു വീട്ടിൽ നടന്ന പാർട്ടിക്കിടെയുണ്ടായ വെടിവയ്പ്പിൽ മൂന്ന് യുവാക്കൾ കൊല്ലപ്പെടുകയും 5 പേർക്ക് ഗുരുതര പരുക്കേൽക്കുകയും ചെയ്തിരുന്നു. നിരന്തരമായ വെടിവയ്പ്പുകൾ നഗരത്തിൽ അതീവ സുരക്ഷാ മുൻകരുതലുകൾക്കുള്ള ആവശ്യകത ഉയർത്തുന്നു.