CinemaKeralaLatest NewsLifeStyleNews
ബലാല്‍സംഗക്കേസില്‍ നടന്‍ സിദ്ദിഖിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു.
സുപ്രീംകോടതി ഉത്തരവ് പ്രകാരമാണ് ജാമ്യം അനുവദിച്ചത്. കേരളത്തിന് പുറത്തുപോകരുത്, അന്വേഷണവുമായി സഹകരിക്കണമെന്നും ഉപാധിവച്ച കോടതി ഒരു ലക്ഷം രൂപയുടെ ആള്‍ജാമ്യത്തിലാണ് വിട്ടയച്ചത്.
പരാതി സിനിമാ വ്യവസായത്തിനെതിരെയാണെന്നും തനിക്കെതിരെ അല്ലെന്നും സല്‍പ്പേര് നശിപ്പിക്കാനുള്ള അപായകരമായ നീക്കമാണെന്നുമുള്ള വാദമാണ് സുപ്രീംകോടതിയില്‍ സിദ്ദിഖ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉന്നയിച്ചത്. സിദ്ദിഖിന്‍റെ വാദം അംഗീകരിച്ച കോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയായിരുന്നു. പരാതിക്കാരി സമൂഹമാധ്യമത്തിലൂടെ ഒട്ടേറെപ്പേര്‍ക്കെതിരെ ആരോപണമുന്നയിച്ചു. അതിലൊന്നും തനിക്കെതിരെ പരാതിയില്ലെന്നും. പ്രിവ്യൂവിന് നിള തിയറ്ററില്‍ രക്ഷിതാക്കള്‍ക്കൊപ്പം എത്താനാണ് ആവശ്യപ്പെട്ടത്. അതിന് ശേഷം നടിയെ കണ്ടിട്ടേയില്ലെന്നും സിദ്ദിഖ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അവകാശപ്പെട്ടിരുന്നു