
ഫിലഡൽഫിയ /ഇടുക്കി: ഫിലഡൽഫിയ സെൻ്റ് ഗ്രീഗോറിയോസ് മലങ്കര ഓർത്തഡോക്‌സ് ഇടവാംഗവും, ഓറഞ്ച്ബർഗ് സെൻറ്റ് ജോൺസ് ഓർത്തഡോക്‌സ് ചർച്ച് വികാരിയുമായ റവ. ഫാ. എബി പൗലോസിൻ്റെ മാതാവ്, ഇടുക്കി, കഞ്ഞിക്കുഴി, പഴമ്പിള്ളിൽ വീട്ടിൽ സാറാമ്മ പൗലോസ് (64) പരുമല ഹോസ്‌പിറ്റലിൽ ഇന്ന് (വെള്ളിയാഴ്‌ച) ഉച്ചതിരിഞ്ഞ് നിത്യവാസത്തിൽ പ്രവേശിച്ചു.
സംസ്കാര ശുശ്രൂഷയുടെ രണ്ടാമത്തെ ക്രമം, ഡിസംബർ 7 ശനിയാഴ്ച, ഭവനത്തിൽ വച്ച് രാവിലെ 11 മണിക്കും, മൂന്നാമത്തെ ക്രമം ഉച്ചയ്ക്ക് ശേഷം 2 മണിക്കും നടത്തിയതിന് ശേഷം, ഇടുക്കി കത്തിപ്പരത്തടം സെൻ്റ് ജോർജ് ഓർത്തഡോക്സ‌് സിറിയൻ പള്ളിയിൽ ഉച്ചകഴിഞ്ഞ് 3 മണിക്ക് ശുശ്രൂഷയുടെ സമാപനവും, സംസ്‌കാരവും നടക്കും.