Blog

നെവാർക്കിൽ കാർ പൊട്ടിത്തെറിച്ചു ഹഡ്‌സൺ കാത്തലിക് ഹെഡ് കോച്ച് ലാമർ മക്‌നൈറ്റ്  ഉൾപ്പെടെ  ആറുപേർക്ക് ദാരുണന്ത്യം.

നോവർക് ( ന്യൂജേഴ്‌സി): നെവാർക്കിൽ വെള്ളിയാഴ്ച രാത്രിയുണ്ടായ  അപകടത്തിൽ കാർ പൊട്ടിത്തെറിച്ചു തീ ആളിപടർന്നു ആറുപേർക്ക് ദാരുണന്ത്യം..മരിച്ച ആറ് പേരിൽ രണ്ട് ഹൈസ്കൂൾ ഫുട്ബോൾ പരിശീലകരും ഉൾപ്പെടുന്നുവെന്ന് അധികൃതർ അറിയിച്ചു.

ഹഡ്‌സൺ കാത്തലിക് ഹെഡ് കോച്ച് ലാമർ മക്‌നൈറ്റ്, അസിസ്റ്റൻ്റ് കോച്ച് ബ്രാഡ് കണ്ണിംഗ്ഹാം എന്നിവരാണ്  തിരിച്ചറിഞ്ഞത്.

രാത്രി 11 മണിക്ക് മുമ്പായിരുന്നു വാഹനാപകടം. വെള്ളിയാഴ്ച റെയ്മണ്ട് ബൊളിവാർഡിൽ.
പുലാസ്‌കി ഹൈവേയിലെ റൂട്ട് 1-9 ഓവർപാസ് റാംപിലേക്ക് കാർ സഞ്ചരിക്കുകയായിരുന്നു അത് തെറിച്ച് വായുവിലേക്ക് ഉയരുകയും  പിന്നീട് ഒരു സപ്പോർട്ട് കോളത്തിൽ ഇടിക്കുകയുമായിരുന്നുവെന്ന് അധികൃതർ പറയുന്നു.

കൊല്ലപ്പെട്ട മറ്റുള്ളവരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
സംഭവത്തിൽ പ്രതികരണവുമായി ജേഴ്സി സിറ്റി മേയർ സ്റ്റീവൻ ഫുലോപ് പ്രസ്താവന ഇറക്കി.  “നമ്മുടെ യുവജനങ്ങളോടുള്ള സമർപ്പണത്തിലൂടെ എണ്ണമറ്റ ജീവിതങ്ങളെ സ്പർശിച്ച രണ്ട് പ്രിയപ്പെട്ട ഹഡ്സൺ കാത്തലിക് പരിശീലകർ ഉൾപ്പെടെ ആറ് കമ്മ്യൂണിറ്റി അംഗങ്ങളുടെ ദാരുണമായ നഷ്ടത്തിൽ ജേഴ്സി സിറ്റി വിലപിക്കുന്നു.”ജേഴ്സി സിറ്റി മേയർ സ്റ്റീവൻ ഫുലോപ് അറിയിച്ചു

“പ്രിയപ്പെട്ട രണ്ട് പരിശീലകരുടെ ദാരുണമായ നഷ്ടത്തിൽ ഹഡ്‌സൺ കാത്തലിക് ഹൈസ്‌കൂൾ സമൂഹം തകർന്നിരിക്കുന്നു. നെവാർക്ക് അതിരൂപത ഒരു പ്രസ്താവനയിൽ പറയുന്നു.എല്ലാ ഹഡ്‌സൺ കാത്തലിക് ക്ലാസുകളും തിങ്കളാഴ്ച റദ്ദാക്കും. എന്നിരുന്നാലും, ഞങ്ങളുടെ കമ്മ്യൂണിറ്റിയെ പിന്തുണയ്ക്കാൻ സ്റ്റാഫും കൗൺസിലർമാരും കാമ്പസിൽ ലഭ്യമാകും.

അപകടത്തെക്കുറിച്ചുള്ള വാർത്താസമ്മേളനം തിങ്കളാഴ്ച ഉച്ചയ്ക്ക് നടക്കുമെന്ന് പോലീസ് പറഞ്ഞു

-പി പി ചെറിയാൻ

Show More

Related Articles

Back to top button