AmericaNewsObituary

റേച്ചൽ തോമസ്, 86, ന്യു യോർക്കിൽ അന്തരിച്ചു

ന്യൂയോർക്ക്: പുന്നവേലിൽ വീട്ടിൽ പി.കെ. വർഗീസിന്റെയും അന്നമ്മ വർഗീസിന്റെയും പുത്രിയും കീഴിവായ്പൂർ വീമ്പുകാട്ടിൽ തോമസ് വി തോമസിന്റെ ഭാര്യയുമായ റേച്ചൽ തോമസ് (86) ഡിസംബർ 6-ന് റോക്ക് ലാൻഡിൽ അന്തരിച്ചു.

അമേരിക്കയിലെ ആദ്യകാല മലയാളികളിലൊരാളായ റേച്ചൽ ബോംബെയിൽ നിന്ന് നഴ്‌സിംഗ് പഠനമുദിച്ച ശേഷം ന്യൂ ഡൽഹിയിലെ ഇർവിൻ ഹോസ്പിറ്റലിൽ ജോലി ചെയ്തു. 1970-ൽ അമേരിക്കയിലേക്ക് കുടിയേറിയ അവർ ഫിലാഡൽഫിയയിലെ ആൽബർട്ട് ഐൻസ്റ്റീൻ മെഡിക്കൽ സെൻ്ററിലും പിന്നീട് ബ്രോങ്ക്‌സിലെ യൂണിയൻ ഹോസ്പിറ്റലിലും സേവനമനുഷ്ഠിച്ചു. 2006-ൽ റോക്ക് ലാൻഡിലെ സമ്മിറ്റ് പാർക്ക് ഹോസ്പിറ്റലിൽ നിന്ന് വിരമിച്ചു.

ഓറഞ്ച്ബർഗിലെ ബഥനി മാർത്തോമ്മാ ചർച്ച് അംഗമായിരുന്നു.

പരേതയുടെ കുടുംബാംഗങ്ങൾ: മകൻ റോയ്, മരുമകൾ ജെയ്ൻ, മക്കൾ തിമോത്തി, ഗ്രേസ്; മകൾ ഗ്ലാഡിസ്, മരുമകൻ ഋഷി സാഹ്നി, മക്കൾ ജയിൻ, ഡിലൻ, ജാൻ. കുഞ്ഞുന്നമ്മ, മേരിക്കുട്ടി എന്നീ സഹോദരിമാർ കേരളത്തിലുണ്ട്.

  • പൊതുദർശനം: ഡിസംബർ 13 വെള്ളിയാഴ്ച 3:00 PM – 7:30 PM: ബഥനി മാർത്തോമ്മാ പള്ളി (90 ഓൾഡ് ഓറഞ്ച്ബർഗ് റോഡ്, ഓറഞ്ച്ബർഗ്, NY 10962)
  • ഹോം ഗോയിംഗ് സർവീസ്: ഡിസംബർ 14 ശനിയാഴ്ച രാവിലെ 9:00: ബഥനി മാർത്തോമ്മാ പള്ളി
  • സംസ്‌കാരം: റോക്ക് ലാൻഡ് സെമിത്തേരി, 201 കിംഗ്സ് ഹൈവേ, സ്പാർക്കിൽ, ന്യൂയോർക്ക്.
Show More

Related Articles

Back to top button