ChatGPT ആഗോളതലത്തില്‍ തകരാറില്‍, പ്രശ്‌നപരിഹാരത്തിനായി ശ്രമിക്കുകയാണെന്ന് OpenAI

മൈക്രോസോഫ്റ്റ് പിന്തുണയുള്ള ഓപ്പൺഎഐയുടെ ജനപ്രിയ ചാറ്റ്‌ബോട്ട് ചാറ്റ്ജിപിടി ആഗോളതലത്തിൽ തകരാറിലായി. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഉപയോക്താക്കൾക്ക് ചാറ്റ്ജിപിടി ഉൾപ്പെടെയുള്ള ഓപ്പൺഎഐ സേവനങ്ങൾ ഉപയോഗിക്കാൻ സാധിക്കാത്ത അവസ്ഥയും പരാതികളും വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുകയാണ്.
ചാറ്റ്ജിപിടിയോടൊപ്പം, ഓപ്പൺഎഐയുടെ API സേവനങ്ങളും സോറ വീഡിയോ ജനറേറ്റർ പ്ലാറ്റ്‌ഫോമായും തകരാറിൽപ്പെട്ടിട്ടുണ്ട്. പ്രശ്‌നം തിരിച്ചറിഞ്ഞതായും പരിഹാര നടപടികൾ സ്വീകരിക്കുകയാണെന്നും ഓപ്പൺഎഐ വ്യാഴാഴ്ച രാവിലെ ട്വീറ്റ് ചെയ്തു.
ഔട്ടേജ് ട്രാക്കിംഗ് വെബ്സൈറ്റ് ഡൗൺഡെറ്റക്ടർ അനുസരിച്ച്, വ്യാഴാഴ്ച രാവിലെ വരെ 2,483 ഉപയോക്താക്കൾക്ക് പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.
നവംബര്‍ 8-ന് സമാനമായൊരു തകരാർ 19,000-ത്തിലധികം ഉപയോക്താക്കളെ ബാധിച്ചതായി റിപ്പോർട്ടുചെയ്യപ്പെടുകയും 30 മിനിറ്റ് നേരത്തേക്ക് ചാറ്റ്ജിപിടി പ്രവർത്തന രഹിതമായിരുന്നു.




