Blog

പ്രവാസിയുവതിക്ക് നാടണയാൻ കൊല്ലം പ്രവാസി അസോസിയേഷൻറെ കൈത്താങ്ങ്

ജോലി നഷ്ടപ്പെട്ട് വിസ പുതുക്കാൻ കഴിയാതെ നിയമക്കുരുക്കിൽ അകപ്പെട്ട കൊല്ലം സ്വദേശിനിക്ക്  നാടണയാൻ കൊല്ലം പ്രവാസി അസോസിയേഷൻറെ കൈത്താങ്ങ്.  നിയമക്കുരുക്കിൽ അകപ്പെട്ടു ബുദ്ധിമുട്ടിയ കൊല്ലം കൊട്ടാരക്കര സ്വദേശി ചിത്രയ്ക്ക് കെ . പി . എ  ചാരിറ്റി വിഭാഗത്തിന്റെ നേതൃത്വത്തിൽ ജില്ലാ കമ്മിറ്റി അംഗങ്ങളുടെ സഹായത്തോടെ അവരുടെ താമസ സ്ഥലത്ത് ഫുഡ് കിറ്റു എത്തിച്ചു നൽകുകയും തുടർന്ന്  നിയമ സഹായവും, വിസാ പ്രശ്നങ്ങളും തീർത്തു നാട്ടിലേക്ക് മടങ്ങാനുള്ള വിമാന യാത്രാ ടിക്കറ്റും കൈമാറി.

 കെ . പി . എ ട്രെഷറർ മനോജ് ജമാൽ , ചാരിറ്റി വിങ് കൺവീനർമാരായ സജീവ് ആയൂർ ,  നിഹാസ് പള്ളിക്കൽ,  നവാസ് കുണ്ടറ,  സെൻട്രൽ കമ്മിറ്റി അംഗങ്ങളായ ബിജു ആർ പിള്ള, ഷമീർ സലിം, റെജിമോൻ ,  ഡിസ്ട്രിക്ട് കമ്മിറ്റി അംഗം സന്തോഷ്, സാമൂഹിക പ്രവർത്തകൻ സലാം മമ്പാട്ടുമൂല എന്നിവർ സന്നിഹിതരായിരുന്നു

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button