KeralaLatest NewsNewsPolitics
തൃശ്ശൂരില്‍ ചലച്ചിത്ര മേളയുടെ ഉദ്ഘാടനത്തില്‍ കൂവല്‍ പ്രതിഷേധം: യുവാവ് കസ്റ്റഡിയില്‍
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടനം നടക്കുന്ന നിശാഗന്ധി വേദിക്ക് പുറത്ത് നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് ഒരാളെ മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തു. ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രിക്കെതിരെയായിരുന്നു യുവാവിന്റെ കൂവല്‍ പ്രതിഷേധം.
റോമിയോ എം. രാജ് എന്നാണ് കസ്റ്റഡിയിലെടുത്തയാളുടെ പേരെന്ന് പൊലീസ് അറിയിച്ചു. പ്രതിഷേധത്തിന്റെ കാരണം വ്യക്തമല്ല. ഡെലിഗേറ്റ് പാസ് ഉപയോഗിച്ചാണ് ഇയാള്‍ പ്രാദേശത്ത് പ്രവേശിച്ചതെന്നും, പക്ഷേ 2022 ലെ പഴയ പാസ് ആയിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.