പലചരക്ക് വില കുറയ്ക്കല്‍ വെല്ലുവിളിയെന്ന് ട്രംപ്: ബൈഡന്‍ ഭരണകൂടത്തെ ആരോപിച്ച് വിമര്‍ശനം
വാഷിംഗ്ടണ്‍: യുഎസിലെ പലചരക്ക് സാധനങ്ങളുടെ വില കുറയ്ക്കുന്നത് വലിയ വെല്ലുവിളിയാണെന്ന് റിപ്പബ്ലിക്കന്‍ നേതാവും പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ ഡോണാള്‍ഡ് ട്രംപ്. 2024 ലെ പേഴ്സണ്‍ ഓഫ് ദ ഇയര്‍ ആയി ടൈം മാഗസിന് തിരഞ്ഞെടുത്തതിന് ശേഷം നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്.
പലചരക്ക് വില കുറയ്ക്കുമെന്നു പ്രചാരണത്തിനിടെ വാഗ്ദാനം നല്‍കിയിരുന്ന ട്രംപ്, തിരഞ്ഞെടുപ്പിന് ശേഷം നിലപാട് മാറ്റിയതോടെ ഈ വിഷയം ശ്രദ്ധേയമായി. കുറഞ്ഞ ഊര്‍ജ ചെലവുകളിലൂടെയും വിതരണ ശൃംഖല മെച്ചപ്പെടുത്തലിലൂടെയും വിലക്കയറ്റം നിയന്ത്രിക്കാമെന്ന പ്രതീക്ഷയുണ്ടെന്ന് ട്രംപ് വ്യക്തമാക്കി.
വിലകുറവ് സാധ്യമല്ലെങ്കില്‍ തന്റെ പ്രസിഡന്റ്ഷിപ് പരാജയമാകുമോ എന്ന ചോദ്യത്തിന് ട്രംപ് “അതല്ല,” എന്നായിരുന്നു മറുപടി. അതേസമയം, ഭക്ഷ്യവിലക്കയറ്റത്തിന് ബൈഡന്‍ ഭരണകൂടം ഉത്തരവാദികളാണെന്നും, പണപ്പെരുപ്പം നിയന്ത്രിക്കുന്നതില്‍ അവരുതടവ് കാണിച്ചതായും ട്രംപ് കുറ്റപ്പെടുത്തി. വില ഒരിക്കല്‍ ഉയര്‍ന്നുകഴിഞ്ഞാല്‍ അതിനെ താഴേക്ക് കൊണ്ടുവരുന്നത് കടുത്ത വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.