IndiaKeralaNewsPolitics

കേരളം ഇന്ത്യയിലാണ്, അർഹതപ്പെട്ടത് കിട്ടിയേ തീരു

കേരളം എന്താ ഇന്ത്യയിൽ അല്ലേ…? കേരളത്തിനോട്  കേന്ദ്ര സർക്കാർ നടത്തിവരുന്ന അലംഭാവ പൂർണമായ സമീപനത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. കേരളത്തിന്റെ പ്രതിസന്ധിയിലും കേരളത്തിന്റെ നിസഹായവസ്ഥയിലും പരിഹസിക്കുകയും അതിനോട് നീതി പൂർണമായ സമീപനവും നടത്താത്ത കേന്ദ്രസർക്കാരിന്റെ കള്ളക്കളികൾ ഏറെയുണ്ട് നമുക്ക് മുന്നിൽ. ഉദാഹരണമായി നിരത്താൻ വയനാട് ദുരന്തംപോലും അറിഞ്ഞില്ലെന്ന മട്ടാണ്‌കേന്ദ്രസർക്കാരിന്റെത്.   വയനാട് പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട തുക നൽകാനോ അതിനുവേണ്ട സഹായങ്ങൾ നൽകാനോ  കേന്ദ്രസർക്കാർ തയാറാകാതെ വരുമ്പോൾ കേന്ദ്രത്തിനെതിരെ വലിയ പ്രതിഷേധമാണ് കേരളത്തിൽ നിന്ന് ഉയരുന്നത്.  ഇതിനെതിരെ സംസ്ഥാനത്ത്  ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവരും ഒറ്റക്കെട്ടായി പോരാടുമ്പോഴാണ് അപ്രതീക്ഷിതമായി പുതിയ നീക്കവുമായി കേന്ദ്രസർക്കാർ മുന്നോട്ട് വന്നിരിക്കുന്നത്.

രക്ഷാ പ്രവർത്തനം നടത്തിയതിനടക്കമാണ്  ഇപ്പോൾ പ്രതിരോധ മന്ത്രാലയം പുതിയതായി  പണം ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തിന്റെ പുനരധിവാസത്തിനായി കേരളം പണം ആവശ്യപ്പെടുമ്പോൾ തിരികെ കേന്ദ്രം പണം ചോദിക്കുന്ന ഈ പ്രവണതയെ എങ്ങനയാണ് നമുക്ക് അംഗീകരിക്കാൻ കഴിയുക. രാഷ്ട്രീയ പകപോക്കലിന്റെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി  കേന്ദ്രസർക്കാർ നടത്തുന്ന ഇത്തരം  നിലപാടിനെതിരെ മലയാളികൾ ഒറ്റക്കെട്ടായി പ്രതീകരിച്ചെ  മതിയാകൂ. പാർല്ലമെന്റിൽ കേരളത്തിൽ നിന്നുള്ള എംപിമാർ ഇതിനെതിരെ ഒറ്റക്കെട്ടായി ശബ്ധം ഉയർത്തുന്നത് പ്രതീക്ഷ നൽകുന്ന ഒന്നാണ്.

കഴിഞ്ഞ  ദിവസം വയനാട്ടിൽ നിന്നുള്ള എംപി പ്രിയങ്കാ ഗാന്ധിയും ഇതിനെതിരെ ശക്തമായി പാർല്ലമെന്റിൽ ഇതിനെതിരെ പ്രതികരിക്കുകയുണ്ടായി.  ഇതിനിടയിൽ വയനാട് ദുരിതാശ്വാസത്തിന് കിട്ടിയതുക എത്രയുണ്ടെന്നും കേരളത്തിനോട് ഹൈക്കോടതി ചോദിച്ചു. എന്നാൽ വ്യക്തമായ മറുപടി കൊടുക്കാൻ സർക്കാരിന് ഇനിയും കഴിഞ്ഞിട്ടില്ല. വയനാട് പുനരധിവാസം കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വീഴ് തന്നെയാണെന്ന്   പ്രതിപക്ഷം നിലപാടെടുത്തിരിക്കുകയാണ്. എന്തായാലും സർക്കാർ കോടതിയിൽ എന്തുപറയുമെന്ന കാര്യം നിർണായകമാണ്.

………………………

കേന്ദ്രം കണക്ക് പറഞ്ഞത് ഇങ്ങനെ

ജൂലായ് 30 മുതൽ ഓഗസ്റ്റ് 14 വരെ  വിവിധ ഘട്ടങ്ങളിലായി  വയനാട്ടിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ, ഹെലികോ്ര്രപർ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം എന്നിവയ്ക്ക് 13.65കോടി  കേരളത്തിനോട് ആവശ്യപ്പെട്ടു.2006 മുതൽ ഈ വർഷം സെ്ര്രപം 30 വരെ  വിവിധ ഘട്ടങ്ങളിലായി  രക്ഷാപ്രവർത്തനം നടത്തിയതിന് പ്രതിരോധ സേനയ്ക്ക് 132.61 കോടി കേരളം നൽകാനുണ്ട്.  ഈ തുക മുഴുവൻ നൽകണമെന്ന് ആവശ്യപ്പെട്ടാണ്  ചീഫ് സെക്രട്ടറിക്ക് പ്രതിരോധ മന്ത്രാലയം കത്ത് നൽകിയത്.

ജെയിംസ് കൂടൽ

Show More

Related Articles

Back to top button