ഭിന്നഭാവങ്ങളുടെ സര്‍ഗോത്സവത്തിന് ഡിഫറന്റ് ആര്‍ട് സെന്ററില്‍ സമാപനം.
തിരുവനന്തപുരം: ഭിന്നശേഷി കലാപ്രതിഭകളുടെ വിസ്മയിപ്പിക്കുന്ന പ്രകടനങ്ങള്‍ കൊണ്ട് സമ്പന്നമായ കേരള സമ്മോഹന് ഇന്നലെ (തിങ്കള്‍) ഡിഫറന്റ് ആര്‍ട് സെന്ററില്‍ സമാപനം. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നെത്തിയ നൂറുകണക്കിന് ഭിന്നശേഷിക്കാരാണ് ഇന്നലെ ഡിഫറന്റ് ആര്‍ട് സെന്ററില്‍ മാജിക്, സംഗീതം, നൃത്തം, ചിത്രരചന, ഉപകരണ സംഗീതം തുടങ്ങിയ ഇനങ്ങളില്‍ തങ്ങളുടെ കലാവൈഭവം അവതരിപ്പിച്ചത്. മാജിക് പ്ലാനറ്റിന്റെ പത്താംവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് കേരള സമ്മോഹന്‍ എന്ന പേരില്‍ കലോത്സവം സംഘടിപ്പിച്ചത്. കലോത്സവം കവിയും ഗാനരചയിതാവുമായ മുരുകന്‍ കാട്ടാക്കട ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. മുരുകന്‍ കാട്ടാക്കടയുടെ കവിതാലാപനം കലോത്സവത്തിന് മാറ്റുകൂട്ടി. ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, ഇന്റര്‍വെന്‍ഷന്‍ ഡയറക്ടര്‍ ഡോ.അനില്‍നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് വിവിധ വേദികളില്‍ ഭിന്നശേഷി പ്രതിഭകളുടെ കലാപ്രകടനങ്ങള്‍ അരങ്ങേറി. കലോത്സവത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റ്, മെമെന്റോ എന്നിവ വിതരണം ചെയ്തു.
l.