AmericaNewsObituary

മേരി കുര്യൻ (റാണി-66) ന്യൂ യോർക്കിൽ അന്തരിച്ചു

ന്യൂ  യോർക്ക് ഗ്ലെൻ ഓൿസിൽ താമസിക്കുന്ന  മേരി കുര്യൻ (റാണി – 66) അന്തരിച്ചു .  അവിവാഹിതയായിരുന്നു.    ഇന്ത്യ കാത്തലിക് അസോസിയേഷൻ മുൻ പ്രസിഡെന്റ് വി. ജെ. കുര്യന്റെ മരുമകളാണ്.  ഏതാനും മാസങ്ങളായി വൃക്ക സംബന്ധമായ അസൂഖമായി ചികിത്സയിൽ ആയിരുന്നു. ശനിയാഴ്ച രാവിലെ പെട്ടെന്നായിരുന്നു അന്ത്യം .

ജാൻസിയിൽ (ഉത്തർ പ്രദേശ്) ജനിച്ചു അമേരിക്കയിൽ കുടിയേറുന്നതിനു മുൻപ് ബോംബയിൽ അഭിഭാഷകയായിരുന്നു.  ന്യൂ യോർക്കിൽ ഒരു ചെറുകിട ബിസിനെസ്സ് നടത്തി. ബന്ധുക്കളുടെയും വളരെയധികം സുഹൃത്തുക്കളുടെയും സാമൂഹികവലയത്തിൽ സജീവമായിരുന്നു.  പാടുന്നതിലും ഡാൻസ് ചെയ്യുന്നതിലും അവധിക്കാല യാത്ര ചെയ്യുന്നതിലും മറ്റുള്ളവർക്ക് ജീവകാരുണ്യ സഹായം നൽകുന്നതിലും സന്തോഷം കണ്ടെത്തിയിരുന്നു  ഊർജ്ജസ്വലയായ റാണി.  

ഡിസംബർ 20 വെള്ളിയാഴ്ച ന്യൂ ഹൈഡ് പാർക്കിലെ പാർക്ക് ഫ്യൂണറൽ ഫ്യൂണറൽ ചാപ്പലിൽ  (2175 ജെറിക്കോ ടേൺപൈക്ക്, ന്യൂ ഹൈഡ് പാർക്ക്, ന്യൂ യോർക്ക് 11040) വൈകീട്ട് ആറു മുതൽ ഒൻപതു വരെ വേക്കും ശനിയാഴ്ച ഔർ ലേഡി ഓഫ് ദി സ്നോസ് റോമൻ കാത്തലിക് പള്ളിയിൽ ഫ്യൂണറൽ മാസ്സും നടക്കും.

-പോൾ പനക്കൽ 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button