ന്യു യോർക്ക്: ലോംഗ് ഐലൻഡിലെ എൽമോണ്ടിൽ താമസിക്കുന്ന ത്രേസ്യ സക്കറിയ (കുട്ടിയമ്മ -86) ഡിസംബർ 16 ന് അന്തരിച്ചു. അര നൂറ്റാണ്ട് മുമ്പാണ് (1974) കൊല്ലത്തുനിന്ന് അമേരിക്കയിലെത്തിയത്. ക്വീൻസ് ജനറൽ സൈക്ക് ഹോസ്പിറ്റലിൽ ജോലി ചെയ്ത് വിരമിച്ചു. വിവിധ സാമൂഹിക സംഘടനകളിൽ സജീവ പ്രവർത്തകയായിരുന്നു. സെൻ്റ് മേരീസ് സീറോ മലബാർ പള്ളിയിലും എൽമോണ്ടിലെ സെൻ്റ് ബോണിഫേസ് പള്ളിയിലും അംഗമായിരുന്നു.
പയനിയർ ക്ലബ് ഓഫ് കേരളൈറ്റ്സിൻ്റെ അംഗവുമായിരുന്നു .
ഭർത്താവ് പരേതനായ സക്കറിയ കൊട്ടിലഴിക്കോൽ മലയാളി കത്തോലിക്കാ സമൂഹത്തിൽ വളരെ സജീവമായ ഒരു സമുദായ നേതാവായിരുന്നു.
മക്കൾ: ജിജി, ഡെൻസി, ജോൺ സക്കറിയ
സഹോദരി ഏലിക്കുട്ടി സെബാസ്റ്റ്യൻ ന്യൂജേഴ്‌സിയിലെ ലിറ്റിൽ ഫാൾസിലാണ് താമസിക്കുന്നത്.
കൂടുതൽ വിവരങ്ങൾ പിന്നാലെ