HealthKeralaLatest NewsNews

സൺറൈസ് ആശുപത്രി ഡോക്ടേഴ്സ് ടോക്ക് സംഘടിപ്പിച്ചു.

 കാക്കനാട്: സൺറൈസ് ആശുപത്രിയുടെ നേതൃത്വത്തിൽ ആരോഗ്യ പരിരക്ഷയുടെ ഭാഗമായി ഇങ്കൽ ലിമിറ്റഡ് കമ്പനിയിൽ ഡോക്ടേഴ്സ് ടോക്ക് സംഘടിപ്പിച്ചു. ആശുപത്രിയിലെ സീനിയർ ഫിസിഷ്യൻ ഡോ മനോജ്. സി. ജേക്കബ് ആണ് ടോക്കിന് നേതൃത്വം നൽകിയത്. ആരോഗ്യസംബന്ധമായ പ്രശ്നങ്ങളെ പറ്റിയും അമിതമായ ജോലിഭാരം എങ്ങനെ കൈകാര്യം ചെയ്യാമെന്നതും,  സ്ട്രെസ് മാനേജ്മെന്റ്,  ഡയബറ്റിക് പ്രശ്നങ്ങൾ, സ്ട്രോക്ക്, ഹാർട്ട് അറ്റാക്ക്  എന്നീ വിഷയങ്ങളായിരുന്നു ഡോക്ടേഴ്സ് ടോക്കിലൂടെ അവതരിപ്പിച്ചത്. സൺറൈസ് ആശുപത്രിയുടെ ആരോഗ്യ ക്ഷേമ പ്രവർത്തനങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി നടക്കുന്ന പരിപാടികളുടെ ഭാഗമാണിത്. പരിപാടിയിൽ  നിരവധി സംശയങ്ങൾക്ക് ഡോക്ടർ മനോജ്‌ മറുപടി നൽകി.

Show More

Related Articles

Back to top button