AmericaCommunityFestivalsLifeStyleNews

റിച്ചാർഡ്സൺ സയോൺ ചർച്ചിൽ ക്രിസ്മസ് കരോൾ സർവിസ്  നാളെ .(ഡിസ 20  വെള്ളി)

റിച്ചാർഡ്സൺ (ഡാളസ്): റിച്ചാർഡ്സൺ സയോൺ ചർച്ചിൽ ക്രിസ്മസ് കരോൾ സർവിസ്   ഡിസംബർ 20, വെള്ളി വിവിധ പരിപാടികളോടെ സംഘടിപ്പിക്കുന്നു . വൈകീട്ട് 7 മണിക് ചർച്ച ഗായക സംഘത്തിന്റെ ഗാനശുശ്രുഷയോടെ സർവീസ്  ആരംഭിക്കും. തുടർന്ന് വിവിധ ഭാഷകളിൽ ഗാനാലാപനം ഉണ്ടായിരിക്കും..   ശുശ്രുഷ മദ്ധ്യേ പാസ്റ്റർ റവ  ജസ്റ്റിൻ ബാബു ക്രിസ്മസ് സന്ദേശം നൽകും..

വിവിധ മത്സരങ്ങൾ ,ലഘു ഭക്ഷണം എന്നിവയും ഇതിനോടനുബന്ധിച്ചു ക്രമീകരിച്ചിട്ടുണ്ടെന്നും, മനോഹരമായ സംഗീതവും സീസണിൻ്റെ ചൈതന്യവും നിറഞ്ഞ ഒരു സായാഹ്നത്തിൽ പങ്കെടുക്കുവാൻ എല്ലാവരെയും  കുടുംബ സമേതം ക്ഷണിക്കുന്നതായും   സംഘാടകർ അറിയിച്ചു .സ്ഥലം  Zion Church (1620 E. Arapaho Rd, Richardson, TX 75081

-പി പി ചെറിയാൻ

Show More

Related Articles

Back to top button