വാഷിംഗ്ടൺ: ധനബിൽ പാസാക്കാനാകാതെ ഫണ്ടില്ലാതെ ഭരണപ്രതിസന്ധിയിലായ ഫെഡറൽ സർക്കാർ താൽക്കാലിക പരിഹാരമാർഗമായി പ്രവർത്തനങ്ങൾക്കും ദുരന്ത സഹായത്തിനും വേണ്ടിയുള്ള പുതിയ പദ്ധതിക്ക് യു.എസ്. പ്രതിനിധിസഭ അംഗീകാരം നൽകി. ഹൗസ് സ്പീക്കർ മൈക്ക് ജോൺസൺ മുന്നോട്ടുവച്ച ഈ ബിൽ മുന്നോട്ട് നീങ്ങിയെങ്കിലും, കടമെടുപ്പു പരിധി വർദ്ധിപ്പിക്കണമെന്ന നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ നിർദേശം സഭ തള്ളിയിരുന്നു.
ട്രംപിൻ്റെ നിർദേശം തള്ളിയിരിക്കുന്നതും പുതിയ കടമെടുപ്പുകൾ സർക്കാരിന്റെ സാമ്പത്തികബാധ്യത വർദ്ധിപ്പിക്കുമെന്ന് ഡെമോക്രാറ്റുകൾ ചൂണ്ടിക്കാട്ടിയതും യു.എസ്. രാഷ്ട്രീയത്തിൽ വലിയ ചർച്ചയ്ക്ക് വഴിവച്ചിരിക്കുകയാണ്. കൂടാതെ, ട്രംപിന്റെ നിർദേശത്തിൽ ചില റിപ്പബ്ലിക്കൻ നേതാക്കളും അഹിതം പ്രകടിപ്പിച്ചു.
ജനപ്രതിനിധിസഭയിൽ നടന്ന വോട്ടെടുപ്പിൽ 175-നെതിരേ 235 വോട്ടുകൾക്കാണ് ബിൽ പരാജയപ്പെട്ടത്. ബിൽ പാസാക്കാൻ മൂന്നിൽ രണ്ട് ഭൂരിപക്ഷമാണ് ആവശ്യം. ഫലമായി, ട്രംപിന്റെ പദ്ധതിക്ക് വലിയ തിരിച്ചടിയായി.
ഡെമോക്രാറ്റുകളുടെ കടുത്ത എതിര്‍പ്പിനിടെ, കടമെടുപ്പു പരിധി എടുത്തുകളയാനുള്ള ട്രംപിൻ്റെ നിർദേശവും അംഗീകരിക്കപ്പെടാതെപോയത് ഭരണപ്രതിസന്ധി കൂടുതൽ വഷളാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.