ClassifiedsLatest NewsNews

ഫ്ളാറ്റുകളുടേയും വില്ലകളുടേയും പൂമുഖ അലങ്കാരമത്സരവുമായി അസറ്റ് ഹോംസ്; 2025 ജനുവരി 10 വരെ പങ്കെടുക്കാം.

2.25 ലക്ഷം രൂപയുടെ ക്യാഷ് സമ്മാനങ്ങള്‍; സംസ്ഥാനത്തുടനീളമുള്ള ഫ്ളാറ്റ്, വില്ലാ ഓണേഴ്സ് അസോസിയേഷനുകള്‍ക്ക് വിഡിയോയും ഫോട്ടോകളും അയച്ച് പങ്കെടുക്കാം

കൊച്ചി: ക്രിസ്തുമസ്-പുതുവത്സര സീസണ്‍ പ്രമാണിച്ച് അപ്പാര്‍ട്ടുമെന്റുകളുടേയും വില്ലകളുടേയും പൊതുപൂമുഖത്തില്‍ നടത്തുന്ന അലങ്കാരങ്ങള്‍ക്കായി പ്രമുഖ ബില്‍ഡറായ അസറ്റ് ഹോംസ് മത്സരം സംഘടിപ്പിക്കുന്നു. ഫെയറി ലൈറ്റ്സ് എന്ന പേരിലുള്ള ഫോയര്‍ ഡെക്കോര്‍ മത്സരത്തില്‍ സംസ്ഥാനത്തുടനീളമുള്ള അപ്പാര്‍ട്ടുമെന്റുകളുടേയും വില്ലാ പദ്ധതികളുടേയും ഓണേഴ്സ് അസോസിയേഷനുകള്‍ക്ക് പങ്കെടുക്കാം. പാര്‍പ്പിട പദ്ധതികളുടെ പൊതുപൂമുഖം, ക്ലബ് ഹൗസ് തുടങ്ങിയ കോമണ്‍ ഏരിയകളില്‍ ഒരുക്കുന്ന ക്രിസ്തുമസ്-പുതുവത്സര അലങ്കാരങ്ങളുടെ വിവിധ കോണുകളില്‍ നിന്നുള്ള മൂന്ന് ആംഗ്‌ളില്‍ നിന്നുള്ള ഫോട്ടോകളും ഒരു 30 സെക്കന്‍ഡ് വിഡിയോയും [email protected] എന്ന ഇ-മെയിലില്‍ അയച്ച് മത്സരത്തില്‍ പങ്കുചേരാം. പ്രവേശന ഫീ ഇല്ല. എന്‍ട്രികള്‍ ലഭിക്കേണ്ട അവസാനതീയതി 2025 ജനുവരി 10. വിജയികള്‍ക്ക് ഒന്നാം സമ്മാനം 1 ലക്ഷം രൂപ, രണ്ടാം സമ്മാനം 50,000 രൂപ, മൂന്നാം സമ്മാനം 25,000 രൂപ, 5000 രൂപയുടെ 10 പ്രോത്സാഹനസമ്മാനങ്ങള്‍ എന്നിങ്ങനെ മൊത്തം 2.25 ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡുകള്‍ നല്‍കുമെന്ന് അസറ്റ് ഹോംസിന്റെ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് [email protected] 99461 00252

കോഴിക്കോട് ഹൈലൈറ്റ് മെട്രോമാക്‌സ്, കൊച്ചി അസറ്റ് ആല്‍പ്പൈന്‍ ഓക്‌സ്, തൃശൂര്‍ സ്‌കൈലൈന്‍ സെനിത്ത് എന്നിവയാണ് കഴിഞ്ഞ വര്‍ഷത്തെ ഫെയറി ലൈറ്റ്‌സ് മത്സരത്തില്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടിയത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button