സംയുക്ത ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾ.
സംയുക്ത ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾ. ബ്രോങ്ക്സ്, വെസ്റ്റ്ചെസ്റ്റർ, ഡച്ചസ് കൗണ്ടികളിലെ ഇന്ത്യൻ ഓർത്തഡോക്സ് ഇടവകളുടെ സംയുക്താഭിമുഖ്യത്തിൽ ക്രിസ്തുമസ് , പുതുവത്സര ആഘോഷങ്ങൾ അതിവിപുലമായിട്ടു നടത്തുന്നതിനുള്ള ക്രെമീകരണങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നു. ഡിസംബർ 29 ഞായറാഴ്ച യോങ്കേഴ്സിൽ സോണ്ടേഴ്സ് ഹൈ സ്കൂൾ ( 183 Palmar Road ) ഓഡിറ്റോറിയത്തിൽ വൈകുംനേരം 4.30 നു ഏവരെയും ആകർശിപ്പിക്കുന്ന തരത്തിലുള്ള ആഘോഷപരിപാടികൾക്ക് തുടക്കം കുറിക്കും.
വെരി. റെവ.ഫാദർ ചെറിയാൻ നീലാങ്കൽ കോർ എപ്പിസ്കോപ്പ അധ്യക്ഷനും മേഖലയിൽപെട്ട 6 പള്ളികളുടെ വികാരിമാർ ഉപാധ്യക്ഷന്മാരായും ആയുള്ള സംഘാടക സമിതിയിൽ ശ്രീ. മാത്യു ജോർജ് (സെന്റ്. തോമസ് പള്ളി യോങ്കേഴ്‌സ് ) ശ്രീ. അനിൽ ചെറിയാൻ ( സെന്റ്. ജോർജ് പള്ളി പോർട്ട്ചെസ്റ്റർ ) എന്നിവർ യഥാക്രമം കോർഡിനേറ്ററും സെക്രട്ടറിയുമായി പ്രെവർത്തിക്കുന്നു. പോർട്ട്ചെസ്റ്റർ സെന്റ്. ജോർജ് ഇടവക അസിസ്റ്റന്റ് വികാരി റെവ. ഫാദർ. പോൾ ചെറിയാൻ ക്രിസ്തുമസ് പുതുവത്സര സന്ദേശങ്ങൾ നൽകുന്നതാണ്.ശ്രീ. ജോയ് അബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംയുക്ത കൊയറിന്റെ സംഘഗാനങ്ങൾക്കു പുറമെ എല്ലാ ഇടവകയിൽ നിന്നുമുള്ള മുതിർന്നവരുടെയും സണ്ടേസ്കൂൾ കുട്ടികളുടെയും വിവിധയിനം കലാപരിപാടികൾ നടത്തപ്പെടും. ഈ സംരംഭം വിജയിപ്പിക്കാൻ എല്ലാരേയും ക്ഷെണിക്കുന്നു.BWDOC