AmericaCrimeNews

നോർത്ത് കരോലിന സൂപ്പർമാർക്കറ്റിൽ പോലീസ് ഉദ്യോഗസ്ഥനെ  വെടിവെച്ചുകൊന്ന യുവാവ് കസ്റ്റഡിയിൽ

ഗ്രീൻസ്‌ബോറോ(നോർത്ത് കരോലിന) -തിങ്കളാഴ്ച  നോർത്ത് കരോലിനയിലെ സൂപ്പർമാർക്കറ്റിനുള്ളിൽ തോക്കുമായി ഒരാൾ നിൽക്കുന്നു എന്ന  റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്ന എത്തിച്ചേർന്ന  പോലീസ് ഉദ്യോഗസ്ഥനെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ  പ്രതിയെ കസ്റ്റഡിയിലെടുത്തു.

സംസ്ഥാനത്തിൻ്റെ മധ്യഭാഗത്തുള്ള ഗ്രീൻസ്‌ബോറോയിലെ ഒരു ഫുഡ് ലയൺ സ്റ്റോറിൽ ഉച്ചയ്ക്ക് തൊട്ടുമുമ്പ് വെടിയേറ്റ ഗ്രീൻസ്‌ബോറോ പോലീസ് ഓഫീസർ മൈക്കൽ ഹൊറൻ്റെ മരണം പോലീസ് വാർത്താ സമ്മേളനത്തിൽ സ്ഥിരീകരിച്ചു. വാറണ്ടുകൾ പ്രകാരം, ടാരെൽ ഐസക് മക്മില്ലിയന്റെ (34)പേരിൽ ഓഫീസർ ഹൊറൻ്റെ മരണത്തിൽ ഫസ്റ്റ് ഡിഗ്രി കൊലപാതകത്തിന് കേസെടുത്തു

 ഞാൻ ഒരു ലോട്ടറി ടിക്കറ്റ് വാങ്ങുകയായിരുന്നു, ഒരു ‘പോപ്പ്-പോപ്പ്’ പിന്നെ ‘പോപ്പ്-പോപ്പ്-പോപ്പ്’ കേട്ടു.  അഞ്ച് ഷോട്ടുകൾ കേട്ടതായി ഞാൻ കരുതുന്നു, “ഇതൊരു വെടിവയ്പ്പാണെന്ന് ആദ്യം എനിക്കറിയില്ലായിരുന്നു പക്ഷേ ഒരു ജീവനക്കാരൻ അലറി, ‘വെടിവെപ്പ്! ഷൂട്ടിംഗ്!”ചെറുമകളോടൊപ്പം ഷോപ്പിംഗ് നടത്തുകയായിരുന്ന റമോണ മില്ലർ പറഞ്ഞു

കടയിൽ മറ്റിടങ്ങളിൽ പരിക്കുകളൊന്നും ഉണ്ടായതായി ഉടൻ റിപ്പോർട്ട് ചെയ്തിട്ടില്ല. സംസ്ഥാനത്തിൻ്റെ പ്രധാന നിയമ നിർവ്വഹണ ഏജൻസിയായ നോർത്ത് കരോലിന സ്റ്റേറ്റ് ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അന്വേഷണം തുടരുകയാണ്

-പി പി ചെറിയാൻ

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button