ദോഹ : മിമിക്രി കലാകാരനും നടനും ദീർഘകാലം ഖത്തറിൽ പ്രവാസിയുമായിരുന്ന പൊന്നാനി ഈശ്വരമംഗലം സ്വദേശിയായ പത്തുകണ്ടത്തിൽ വസന്തൻ ( 50) (വസന്തൻ പൊന്നാനി) നാട്ടിൽ മരണപെട്ടു . ഖത്തറിലെ സ്റ്റേജുകളിൽ നിരവധി പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട് . 2022 ൽ പുറത്തിറങ്ങിയ എൽമർ എന്ന സിനിമയിൽ അഭിനയിച്ചിരുന്നു. ഖത്തറിലെ ഒരു സ്വകര്യ കമ്പനിയിലായിരുന്നു ജോലി ചെയ്തിരുന്നത് . അസുഖബാധിതനായതിനെ തുടർന്ന് കഴിഞ്ഞ ജൂലൈയിൽ നാട്ടിലേക്ക് തിരിച്ച വസന്തൻ ചികിത്സയിലായിരിക്കെ ഇന്ന് രാവിലെയാണ് മരണപ്പെട്ടത് .
സമൂഹിക പ്രശനങ്ങളോട് ഹസ്സ്യ രൂപത്തിൽ പ്രതികരിച്ചിരുന്ന വസന്തന്റെ റീലുകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചാരം നേടിയിരുന്നു . പ്രവാസി വെൽഫെയർ ഖത്തർ പ്രവർത്തകനായിരുന്നു . വസന്തന്റെ നിര്യണത്തിൽ പ്രവാസി വെൽഫെയർ അനുശോചനം രേഖപ്പെടുത്തി . സംസ്ഥാന കൌൺസിൽ അംഗം ആരിഫ് പൊന്നാനി പ്രവാസി വെൽഫെയറിന് വീട്ടിലെത്തി അനുശോചനം അറിയിച്ചു.
ഭാര്യ: ശൈലജ , മക്കൾ : ബിന്ദുജ , ധനലക്ഷ്മി