Latest NewsNews
സൺറൈസ് ആശുപത്രി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
കൊച്ചി: കാക്കനാട് സൺറൈസ് ആശുപത്രിയും കോറോ ഹെൽത്ത് കമ്പനിയും സംയുക്തമായി പാലാരിവട്ടം കോറോ ഹെൽത്ത് റീജിയണൽ ഓഫീസിൽ വെച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സൺറൈസ് ആശുപത്രിയുടെ സാമൂഹ്യ പ്രവർത്തനങ്ങളുട ഭാഗമായാണ് മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതെന്നു ആശുപത്രി സി. ഇ. ഓ. സുരേഷ് കുമാർ തമ്പി നേരത്തെ അറിയിച്ചിരുന്നു. 350 ഓളം ആളുകൾ ക്യാമ്പിൽ പങ്കെടുത്തു. ക്യാമ്പിൽ സൗജന്യ വൈദ്യ പരിശോധനയും ആവശ്യമായ പ്രാഥമിക ചികിത്സയും നൽകി. സൺറൈസ് ആശുപത്രിയിലെ ഡോക്ടർമാരായ ഡോ. ഫൈസ, ഡോ. ജിസാന എന്നിവർ ചേർന്ന് മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി. കേരളത്തിൽ അതിവേഗം വളരുന്ന ആശുപത്രി ശൃംഖലകളിൽ ഒന്നാണ് സൺറൈസ് ആശുപത്രി. ചടങ്ങിൽ സൺറൈസ് ആശുപത്രി മാർക്കറ്റിംഗ് ഡെപ്യൂട്ടി മാനേജർ ബിച്ചു എം ഷെരിഫ്, മറ്റ് ആശുപത്രി അധികൃതരും പങ്കെടുത്തു.