BusinessKeralaLatest NewsNewsWellness

അസറ്റ് ഹോംസിന്റെ 80-ാമത്തെയും 81-ാമത്തെയും പദ്ധതികള്‍ ഉടമകള്‍ക്ക് കൈമാറി

കൊച്ചി: അസറ്റ് ഹോംസ് നിര്‍മാണം പൂര്‍ത്തിയാക്കിയ 80-ാമത്തെയും 81-ാമത്തെയും പദ്ധതികളായ കൊച്ചി എംജി റോഡിലെ അസറ്റ് മൂണ്‍ഗ്രേസ്, ആലുവ ദേശത്തെ അസറ്റ് ഈസ്റ്റ്ബ്രൂക്ക് എന്നിവ നിര്‍മാണം പൂര്‍ത്തീകരിച്ച് ഉടമകള്‍ക്ക് കൈമാറി. റിനൈ കൊച്ചിയില്‍ നടന്ന ചടങ്ങില്‍ എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, ടി ജെ വിനോദ്, അസറ്റ് ഹോംസ് ബ്രാന്‍ഡ് അംബാസഡര്‍മാരായ പൃഥ്വിരാജ് സുകുമാരന്‍, ആശാ ശരത്, സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ സുനില്‍കുമാര്‍ വി. ഡയറക്ടര്‍ എന്‍ മോഹനന്‍, കൊളംബിയ പസഫിക് കമ്യൂണിറ്റീസ് ഡയറക്ടറും സിഇഒയുമായ ജി രാജഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൊച്ചി എംജി റോഡിലെ അസറ്റ് മൂണ്‍ഗ്രേസ് നഗരഹൃദയത്തില്‍ ആധുനിക ആഡംബര സൗകര്യങ്ങളൊരുക്കുന്ന 2, 3, 4 ബിഎച്ച്‌കെ അപ്പാര്‍ട്‌മെന്റുകളുടെ ലക്ഷ്വറി പദ്ധതിയാണ്. ആലുവയിലെ 2, 3 ബിഎച്ച്‌കെ പദ്ധതിയായ അസറ്റ് ഈസ്റ്റ്ബ്രൂക്കും പെരിയാര്‍തീരത്ത്പ്രീമിയം ലൊക്കേഷനിലാണ്.

18 വര്‍ഷത്തിനിടെ അസറ്റ് ഹോംസ് 81 പദ്ധതികള്‍ പൂര്‍ത്തിയാക്കിയെന്ന് ചടങ്ങില്‍ സംസാരിച്ച മാനേജിംഗ് ഡയറക്ടര്‍ സുനില്‍ കുമാര്‍ വി. പറഞ്ഞു. നിലവില്‍ സംസ്ഥാനത്തെ 9 ജില്ലകളിലായി 35 പദ്ധതികള്‍ നിര്‍മാണത്തിന്റെ വിവിധഘട്ടങ്ങളിലുണ്ട്. വിവരങ്ങള്‍ക്ക് assethomes.in

Show More

Related Articles

Back to top button