IndiaKeralaLatest NewsNews

ആകാശം കീഴടക്കിയ കേരളത്തിന്റെ അഭിമാനം!

എയര്‍ കാറ്റഗറിയില്‍ ആദ്യമായി ടെന്‍സിങ് നോര്‍ഗേ ദേശീയ സാഹസീക അവാര്‍ഡ് കേരളത്തിലേക്ക്.

അവാര്‍ഡ് ഇന്ന് (ജനു 17) രാഷ്ട്രപതി സ്മ്മാനിച്ചു

‘ടെന്‍സിംഗ് നോര്‍ഗേ ദേശീയ സാഹസിക പുരസ്‌കാരം’ [ https://en.wikipedia.org/wiki/Tenzing_Norgay_National_Adventure_Award ]

കരയിലോ കടലിലോ വായുവിലോ നടത്തുന്ന സാഹസീക കായിക പ്രവര്‍ത്തികളില്‍ അസാധാരണ നേട്ടങ്ങള്‍ കൈവരിക്കുന്നവര്‍ക്കായി നല്‍കുന്ന പരമോന്നത ദേശീയ പുരസ്‌കാരമാണ് ‘ടെന്‍സിംഗ് നോര്‍ഗേ ദേശീയ സാഹസിക പുരസ്‌കാരം’

അര്‍ജുന അവാര്‍ഡിന് തത്തുല്യമായ ഈ ബഹുമതി 1953-ല്‍ എഡ്മണ്ട് ഹില്ലറിയുടെ കൂടെ എവര്‍സ്റ്റിന്റെ കൊടുമുടിയിലെത്തിയ ആദ്യ വ്യക്തികളിലൊരാളായ ടെന്‍സിംഗ് നോര്‍ഗേയുടെ പേരിലാണ്.

1993-94 കാലഘട്ടത്തില്‍ സ്ഥാപിതമായ ഈ പുരസ്‌കാരത്തിന് 150-ഓളം പ്രതിഭകളാണ് ഇതുവരെ അര്‍ഹരായത്, അതില്‍ എയര്‍ അഡ്വെഞ്ചറില്‍ ഇതുവരെ 17 പേര്‍ക്ക് മാത്രമാണ് ഈ പുരസ്‌കാരം ലഭിച്ചിട്ടുള്ളത്. [ https://en.wikipedia.org/wiki/List_of_Tenzing_Norgay_National_Adventure_Award_recipients ]

ഇന്ന് (17 ജനുവരി 2025) രാഷ്ട്രപതി ഭവനില്‍ വച്ച് നടന്ന ചടങ്ങില്‍ ജിതിന്‍ വിജയന്‍ രാഷ്ട്രപതിയില്‍ നിന്നും അവാര്‍ഡ് സ്വീകരിച്ചു. ഐ ടി പ്രൊഫഷണലായ ജിതിന്‍ വിജയന് 8ഓളം റെക്കോര്‍ഡുകള്‍ സ്‌കൈ ഡൈവിങ്ങില്‍ സ്വന്തം പേരിലായുണ്ട്.

news on world record: https://timesofindia.indiatimes.com/blogs/voices/the-unbearable-lightness-of-a-free-fall/

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button