KeralaLifeStyleNewsPolitics

വേള്‍ഡ് മലയാളി ബിസിനസ് കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ല്‍ പത്തനാപുരം ഗാന്ധി ഭവനിൽ   ലോകകേരളം സൗഹൃദകേരളം മെഗാ ചാരിറ്റി ഇവന്‍റ് സംഘടിപ്പിച്ചു.

പത്തനാപുരം: വേള്‍ഡ് മലയാളി ബിസിനസ് കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ വൈസ് മെന്‍സ് ഇന്റര്‍നാഷണല്‍ സൗത്ത് വെസ്റ്റ് ഇന്ത്യാ റീജിയന്‍, ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് എന്നിവയുമായി ചേര്‍ന്ന് ലോകകേരളം സൗഹൃദകേരളം മെഗാ ചാരിറ്റി ഇവന്‍റ് സംഘടിപ്പിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യ കേന്ദ്രമായ പത്തനാപുരം ഗാന്ധിഭവനിലാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയോടനുബന്ധിച്ച് സൗഹൃദസംഗമം, ആദരവ്, സ്നേഹവിരുന്ന്, കലാപരിപാടികള്‍ തുടങ്ങിയവ അരങ്ങേറി.

കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ എംപി ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു.
മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ മുഖ്യ പ്രഭാഷണം നടത്തി.
വേൾഡ് മലയാളി ബിസിനസ് കൗൺസിൽ പ്രസിഡന്റ് ജെയിംസ് കൂടൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് മെന്‍ ഇന്റര്‍നാഷണല്‍ സൗത്ത് വെസ്റ്റ് ഇന്ത്യാ റീജിയണല്‍ ഡയറക്ടര്‍ ഷാജി മാത്യു സ്വാഗതം പറഞ്ഞു.
കേരള ആഗ്രോ ഫ്രൂട്ട്‌സ് പ്രൊസസിംഗ് കമ്പനി ലിമിറ്റഡ് ചെയര്‍മാന്‍ ഡോ. ബെന്നി കക്കാട് ,വൈസ് മെന്‍ ഇന്റര്‍നാഷണര്‍ പ്രസിഡന്റ് അഡ്വ. ഷാനവാസ് ഖാന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. കെ പി സി സി ജനറൽ സെക്രട്ടറി ജ്യോതികുമാർ ചാമക്കാല, സി ആർ നജീബ് ഷേക് പാരിത്, റിങ്കു ചെറിയാൻ, അഡ്വ എൻ ഷൈലാജ്,
ഗ്ലോബൽ ഇന്ത്യൻ ന്യൂസ് ചീഫ് എഡിറ്റർ ഹരി നമ്പൂതിരി, ജോസ് കോലത്ത്
ഏനിവർ ആശംസ പ്രസംഗം നടത്തി.

ഗാന്ധിഭവന്‍ സ്ഥാപകന്‍ പുനലൂര്‍ സോമരാജന് കര്‍മ്മശ്രേഷ്ഠാ പുരസ്‌കാരം സമ്മാനിച്ചു. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വങ്ങളെ ചടങ്ങിൽ ആദരിച്ചു. ഫൊക്കാന മുന്‍ പ്രസിഡന്റും വേള്‍ഡ് മലയാളി കൗണ്‍സില്‍ ബിസിനസ് ഫോറം പേട്രനുമായ ഡോ. ബാബു സ്റ്റീഫന്‍ (യുഎസ്എ), വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രസിഡന്റ് തോമസ് മൊട്ടയ്ക്കല്‍ (യുഎസ്എ), 10X പ്രോപര്‍ട്ടീസ് ദുബൈ ചെയര്‍മാന്‍ സുകേഷ് ഗോവിന്ദന്‍ (ദുബൈ), കണ്ണാട്ട് ഗ്രൂപ് ഓഫ് ബിസിനസ് ചെയര്‍മാന്‍ കണ്ണാട്ട് സുരേന്ദ്രന്‍ (ഹൈദരബാദ്), ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ഷൈനു മാത്യൂസ് (യുകെ), ട്രേന്‍ടെക്ക് സോഫ്റ്റ്വെയര്‍ സാെലൂഷന്‍ ചെയര്‍മാന്‍ റഫീഖ് പി. കയനായില്‍ (അബുദബി),ലൈറ്റ് ടവർ ഇലുമിനേഷൻ ചെയർമാൻ യൂസഫ് കാരിക്കയിൽ (അബുദബി), ക്രിയേറ്റിവ് സില്‍ക്‌സ് ചെയര്‍മാന്‍ ആര്‍. വിജയന്‍ (കൊല്ലം) തുടങ്ങിയവര്‍ ആദരവ് ഏറ്റുവാങ്ങി.

ചടങ്ങില്‍ 10X പ്രോപര്‍ട്ടീസ് ദുബൈ സ്‌പോണ്‍സര്‍ ചെയ്യുന്ന ഒരു ലക്ഷം രൂപ ഗാന്ധിഭവന് കൈമാറി. വേള്‍ഡ് മലയാളി കൗണ്‍സില്‍ തിരുവനന്തപുരം പ്രൊവിന്‍സ് പ്രസിഡന്റും ക്രിയേറ്റിവ് സില്‍ക്‌സ് ചെയര്‍മാനുമായ ആര്‍. വിജയന്‍ സംഭാവന ചെയ്യുന്ന രണ്ടു ലക്ഷം രൂപയുടെ വസ്ത്രങ്ങള്‍ കുമ്മനം രാജശേഖരൻ ഗാന്ധിഭവന്‍ കുടുംബത്തിന് വിതരണം ചെയ്തു.തുടർന്ന് പത്തനംതിട്ട പൊലിയുടെ നേതൃത്വത്തിൽ നാടൻപാട്ട് അവതരിപ്പിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button