AmericaBusinessLatest News

“ഡി മലയാളി”ഓൺലൈൻ ദിന പത്രത്തിൻറെ പ്രകാശന കർമം ജനു:26നു ബിനോയി സെബാസ്റ്റ്യൻ നിർവഹിക്കും.

ഡാളസ്:ഡാലസിൽ നിന്നും പുറത്തിറക്കുന്ന “ഡി മലയാളി” ഓൺലൈൻ ദിന പത്രത്തിൻറെ സ്വിച്ച് ഓൺ കർമ്മം അമേരിക്കയിലെ മുതിർന്ന മാധ്യമപ്രവർത്തകൻ  ബിനോയി സെബാസ്റ്റ്യൻ നിർവഹിക്കും.

. ജനുവരി 26 ഞായറാഴ്ച  വൈകിട്ട് 5 മണിക്ക് ഡാലസ് കേരള അസോസിയേഷൻ ഓഫീസിൽ നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് അവാർഡ് വിതരണ ചടങ്ങിലാണ് പ്രകാശന കർമം ബിനോയി സെബാസ്റ്റ്യൻ നിർവഹിക്കുക.

 ദ്രശ്യ,പ്രിൻറ് ,ഓൺലൈൻ മാധ്യമ രംഗത്ത് സജീവമായി  പ്രവർത്തിക്കുന്ന ഡാലസിലെ യുവ പത്രപ്രവർത്തകരാണ്   “ഡി മലയാളി” ഓൺലൈൻ ദിന പത്രത്തിൻറെ വിജയത്തിനായി  രംഗത്തിറങ്ങിയിരിക്കുന്നത് .സാമൂഹിക-സാംസ്കാരിക പ്രദേശിക വിഷയങ്ങളെക്കുറിച്ചുള്ള അറിയിപ്പുകൾ പ്രതിഫലേച്ഛ കൂടാതെ ജനങ്ങളിലെത്തിക്കുക ,അതോടൊപ്പം തന്നെ അമേരിക്കയിലെ മലയാളികൾ അറിഞ്ഞിരിക്കേണ്ട സുപ്രധാന വിഷയങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക എന്നതാണ്  “ഡി മലയാളി” ദിനപത്രം ലക്ഷ്യമിടുന്നത്.

സണ്ണി മാളിയേക്കൽ ,ബിജിലി  ജോർജ് ,റ്റി  സി ചാക്കോ,ബെന്നി  ജോൺ  അനശ്വർ മാമ്പിള്ളി ,സാംമാത്യു ,രാജു തരകൻ ,ലാലി ജോസഫ് ,സിജു വി  ജോർജ് ,തോമസ് ചിറമേൽ, പ്രസാദ് തിയോടിക്കൽ, ഡോ: അഞ്ജു ബിജിലി എന്നിവർ ഉൾപ്പെടുന്ന വിപുലമായ പത്രാധിപ സമതിയാണ് ഡി മലയാളി ദിന പത്രത്തിൻറെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്.മാർച്ച് ഒന്നു മുതൽ പൂർണമായി ഓൺലൈൻ “ഡി മലയാളി” ദിനപത്രം സൗജന്യമായി എല്ലാവരുടെയും കൈകളിൽ എത്തിക്കുന്നതിനുള്ള ശ്രമമാണ് അണിയറയിൽ നടന്നുവരുന്നത്.

-പി പി ചെറിയാൻ

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button