KeralaLatest NewsLifeStyle
മാനന്തവാടിയില്‍ കടുവ ആക്രമണം; ആര്‍ആര്‍ടി അംഗം ജയസൂര്യയെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
മാനന്തവാടി: നരഭോജി കടുവയെ പിടികൂടാനുള്ള ദൗത്യത്തിനിടെ മാനന്തവാടിയില്‍ ആര്‍ആര്‍ടി അംഗത്തിന് കടുവയുടെ ആക്രമണത്തില്‍ പരിക്ക്. രാധയെന്ന വീട്ടമ്മയെ ആക്രമിച്ചുകൊന്ന കടുവയെ പിടികൂടാന്‍ തറാട്ട് മേഖലയില്‍ തെരച്ചിലിനിറങ്ങിയ ജയസൂര്യ എന്ന ആര്‍ആര്‍ടി അംഗമാണ് ആക്രമിക്കപ്പെട്ടത്. ഇയാള്‍ക്ക് കൈയ്ക്ക് പരുക്കേറ്റുവെങ്കിലും അവ ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
കടുവയെ കണ്ടെത്താന്‍ നടത്തിയ അന്വേഷണം നടക്കുമ്പോഴാണ് ഉള്‍ക്കാട്ടില്‍ ജയസൂര്യക്ക് നേരെ കടുവ ആക്രമണം നടത്തിയതെന്ന് സൂചന. സംഭവത്തെ കുറിച്ച് മന്ത്രിമാരായ ഒ.ആര്‍ കേളുവും എ.കെ. ശശീന്ദ്രനും സ്ഥിരീകരിച്ചു.
കടുവയെ പിടികൂടുന്നതിനായി 3 വെറ്റിനറി ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള മയക്കുവെടി സംഘവും 7 പ്രത്യേക സംഘങ്ങളും ഉള്‍പ്പെടെ വ്യാപകമായ തെരച്ചില്‍ തുടരുകയാണ്.