AmericaAssociationsLatest NewsLifeStyle

വിനോദ് കുമാർ തരോൾ നാമം (NAMAM) ചാരിറ്റി ചെയർ

ന്യൂജേഴ്സി: അമേരിക്കൻ പ്രവാസി സമൂഹത്തിൽ 2009 മുതൽ പ്രവർത്തിച്ചുവരുന്ന പ്രമുഖ സാമൂഹിക സാംസ്കാരിക ക്ഷേമ സന്നദ്ധ സേവന ജീവകാരുണ്യ സംഘടനയായ നാമം ( NAMAM ) 2025-2027 കാലയളവിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ചുമതലകൾ നിർവഹിക്കുന്നതിന് വിനോദ് കുമാർ തരോളിനെ ചാരിറ്റി ചെയർ ആയി തിരഞ്ഞെടുത്തു . ‘നാമം’ ഫൗണ്ടറും സെക്രട്ടറി ജനറലുമായ മാധവൻ ബി നായരാണ് വിനോദ് കുമാർ തരോളിനെ 2025-2027 കാലയളവിലെ ‘നാമം’ ചാരിറ്റി ചെയർ ആയി പ്രഖ്യാപിച്ചത്.

എൻജിനീയറിംഗ്, എം.ബി.എ ബിരുദധാരിയായ വിനോദ് കുമാർ ത രോൾ പഠനകാലം മുതൽ സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമാണ്. ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ധന സമാഹരണം നടത്തിയ സന്നദ്ധ സേവകൻ എന്ന നിലയിൽ സാമൂഹിക പ്രതിബദ്ധത തെളിയിച്ചിട്ടുള്ള വ്യക്തിത്വമാണ് വിനോദ് കുമാർ തരോൾ. ശാസ്ത്രീയ സംഗീതത്തോടും മറ്റ് സുകുമാര കലകളോടും അഭിരുചിയും ആഭിമുഖ്യവും ഉള്ള വിനോദ് കുമാർ വിവിധ കലാ സംഘടനകളുടെ ഭാഗഭാക്കും കലാപരിപോഷകനുമാണ്. സർവകലാശാല വിദ്യാർത്ഥിയായി രിക്കുമ്പോൾ മുതൽ ‘സ്പിക്മാകേ ‘ യിൽ അംഗമാണ്. സൗദി അറേബ്യ, ദുബായ്, യു.എസ് എന്നിവിടങ്ങളിൽ വിനോദ് കുമാറിൻ്റെ നേതൃത്വത്തിൽ ഇന്ത്യൻ സാംസ്കാരിക പരിപാടികൾ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. തൊഴിൽപരമായി പ്രോജക്ട് മാനേജ്മെൻ്റ്, ബഡ്ജറ്റ് അഡ്മിനിസ്ട്രേഷൻ രംഗത്തെ വിദഗ്ധനാണ് വിനോദ് കുമാർ തരോൾ.
‘നാമം’ ചാരിറ്റി ചെയർ ആയി സ്ഥാനമേറ്റ വിനോദ് കുമാർ തരോളിനെ സംഘടനയുടെ ഫൗണ്ടറും സെക്രട്ടറി ജനറലുമായ മാധവൻ ബി നായർ അനുമോദിച്ചു.

” ‘നാമം’ ചാരിറ്റിചെയർ ആയി നിയുക്തനായ വിനോദ് കുമാർ തരോൾ ഈ രംഗത്ത് വർഷങ്ങളായി നിസ്വാർത്ഥ സേവനം നടത്തിവരുന്ന സാമൂഹികസേവകനാണ്. സംഗീതത്തിനോടും കലകളോടുമുള്ള അദ്ദേഹത്തിൻ്റെ ആഭിമുഖ്യം നാമത്തിൻ്റെ കലാ സാംസ്കാരിക പ്രവർത്തനങ്ങളെ പ്രോജ്ജ്വലമാക്കും എന്ന കാര്യത്തിൽ സംശയമില്ല. നാമം അംഗങ്ങളുടെ കുട്ടികളുടെ കലാവാസനകളെ പരിപോഷിപ്പിക്കുന്നതിന് വിനോദ് കുമാർ തരോളിന് ക്രിയാത്മകമായ സംഭാവനകൾ നൽകുവാനാകും ” എന്ന് മാധവൻ ബി നായർ അഭിപ്രായപ്പെട്ടു. വിനോദ് കുമാർ തരോളിനെ ‘നാമം’ ഭാരവാഹികളും അംഗങ്ങളും അനുമോദിച്ചു.

വിനോദ് കുമാർ തരോളിനെ ‘നാമം ‘ ചാരിറ്റി ചെയർ ആയി നിശ്ചയിച്ചു കൊണ്ട് സംഘടനയുടെ ഫൗണ്ടറും സെക്രട്ടറി ജനറലുമായ മാധവൻ ബി നായർ നടത്തിയ പ്രഖ്യാപനത്തെ നാമം പ്രസിഡൻ്റ് ഡോ. ആഷാമേനോൻ, സെക്രട്ടറി സുജ നായർ, ട്രഷറർ നമിത് മന്നത് നിയുക്ത ഭാരവാഹികളായ പ്രദീപ് മേനോൻ ( പ്രസിഡൻ്റ്), ബിന്ദു സത്യ (സെക്രട്ടറി), സിറിയക് എബ്രഹാം (ട്രഷറർ), മറ്റ് എക്സിക്യുട്ടീവ് അംഗങ്ങൾ, മാലിനി നായർ (വിമൺസ് ഫോറം ചെയർ), പ്രിയ സുബ്രഹ്മണ്യം ( കൾച്ചറൽ ചെയർ) , അബി ശിരോദ്കർ ( വെബ് ആൻ്റ് മീഡിയ ചെയർ) എന്നിവർ സഹർഷം സ്വാഗതം ചെയ്യുകയും അഭിനന്ദിക്കുകയും ചെയ്തു.

‘ നാമം’ 2025-2027 കാലയളവിൽ ഭരണസാരഥ്യം വഹിക്കുവാനായി തിരഞ്ഞെടുക്കപ്പെട്ട നിയുക്ത ഭാരവാഹികൾ മാർച്ച് 29 ന് റോയൽ ആൽബർ പാലസിൽ വൈകുന്നേരം അഞ്ചു മണിക്ക് നടക്കുന്ന സമ്മേളനത്തിൽ ചുമതലയേൽക്കുമെന്ന് ‘നാമം’ ഫൗണ്ടറും സെക്രട്ടറി ജനറലുമായ മാധവൻ ബി നായർ അറിയിച്ചു.

2010 മുതല്‍ നോർത്ത് അമേരിക്കയില്‍ സജീവമായ ‘നാമം ‘ സാമൂഹിക-സാംസ്‌കാരിക രംഗത്ത് ശ്രദ്ധേയമായ സംഘടനയാണ്. ‘നാമം ‘ സംഘടിപ്പിച്ചു വരുന്ന എക്സല്ലൻസ് അവാർഡ്‌ നൈറ്റ് , സ്പ്രിംഗ് ഫെസ്റ്റിവെൽ , ജീവകാരുണ്യ സന്നദ്ധ സേവനങ്ങൾ പോലുള്ള മികച്ച പരിപാടികൾ പ്രവാസി സമൂഹത്തിൻ്റെ സവിശേഷ ശ്രദ്ധയാകർഷിച്ചു വരുന്നു.


കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക :
https://www.namam.org/

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button