AmericaAssociationsLatest News

ഹരികൃഷ്ണൻ രാജ്മോഹൻ നാമം (NAMAM) യൂത്ത് ചെയർ.

ന്യൂജേഴ്സി: അമേരിക്കൻ പ്രവാസി സമൂഹത്തിൽ 2009 മുതൽ പ്രവർത്തിച്ചുവരുന്ന പ്രമുഖ സാമൂഹിക സാംസ്കാരിക ക്ഷേമ സന്നദ്ധ സേവന ജീവകാരുണ്യ സംഘടനയായ നാമം ( NAMAM ) 2025-2027 കാലയളവിൽ യുവജന നൈപുണ്യ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിന് ഹരികൃഷ്ണൻ രാജ്മോഹനെ യൂത്ത് ചെയർ ആയി തിരഞ്ഞെടുത്തു . ‘നാമം’ ഫൗണ്ടറും സെക്രട്ടറി ജനറലുമായ മാധവൻ ബി നായരാണ് ഹരികൃഷ്ണൻ രാജ്മോഹനെ 2025-2027 കാലയളവിലെ ‘നാമം’ യൂത്ത് ചെയർ ആയി പ്രഖ്യാപിച്ചത്.

കഴിഞ്ഞ 20 വർഷത്തിലേറെയായി വിവിധ ഗ്ലോബൽ കൺസൾട്ടിംഗ് സ്ഥാപനങ്ങളുടെ സൈബർ സെക്യൂരിറ്റി എക്സിക്യുട്ടീവ് ആയി ഔദ്യോഗിക ജീവിതം നയിക്കുന്ന ഹരികൃഷ്ണൻ രാജ്മോഹൻ ഗ്ലോബൽ ഇന്ത്യ ഇക്കണോമിക് ഫോറം അംഗമാണ്.

സ്കൂൾ വിദ്യാർത്ഥിയായിരുന്ന കാലം മുതൽ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയായിരുന്നു ഹരികൃഷ്ണൻ രാജ്മോഹൻ. എ. ബി. വി.പിയിലൂടെ രാഷ്ട്രീയ പൊതു പ്രവർത്തന രംഗത്തേക്ക് കടന്നുവന്ന ഹരികൃഷ്ണൻ രാജ്മോഹൻ സംഘടനയിൽ പല പദവികളും വഹിച്ചിട്ടുണ്ട്. യു. എസ്. എയിലെ ക്രിക്കറ്റ് പ്രേമികൾക്കിടയിൽ ചിരപരിചിതനായ ഹരികൃഷ്ണൻ രാജ്മോഹൻ ഇൻ്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ ലെവൽ – 2 സർട്ടിഫിക്കറ്റ് നേടിയിട്ടുണ്ട്. യു.എസ്.എ ജൂനിയർ ക്രിക്കറ്റ് പാത്ത് വേ എക്സിക്യുട്ടീവ് മെമ്പറായ ഹരികൃഷ്ണൻ രാജ്മോഹൻ വെസ്റ്റ് വിൻഡ്സർ പ്ലെയിൻസ്ബോറോ സ്കൂൾ ഡിസ്ട്രിക്റ്റിൽ ക്രിക്കറ്റ് അവതരിപ്പിക്കുന്നതിൽ നിർണ്ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്. യു. എസിൽ ഒട്ടേറെ സ്കൂളുകളിൽ അദ്ദേഹം കുട്ടികളെ ക്രിക്കറ്റ് പരിശീലിപ്പിക്കുന്നുണ്ട്.
കോവിഡ് മഹാമാരികാലത്ത് വിവിധ യൂണിവേഴ്സിറ്റികളുമായി സഹകരിച്ച് രോഗികൾക്ക് ശുശ്രൂഷയും ചികിത്സാ സഹായവും ലഭ്യമാക്കുന്നതിനു വേണ്ടിയുള്ള സാങ്കേതിക പശ്ചാത്തലം ഒരുക്കി കൊടുക്കുന്നതിന് സന്നദ്ധ സേവകനായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യയിലും യു.എസ്.എ യിലുമുള്ള ഏജൻസികൾക്കുവേണ്ടി കോവിഡ് ഉപരോധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിട്ടുണ്ട്.

‘നാമം’ യൂത്ത് ചെയർ ആയി സ്ഥാനമേറ്റ ഹരികൃഷ്ണൻ രാജ്മോഹനെ സംഘടനയുടെ ഫൗണ്ടറും സെക്രട്ടറി ജനറലുമായ മാധവൻ ബി നായർ അനുമോദിച്ചു.

” ‘നാമം’ യൂത്ത് ചെയർ ആയി നിയുക്തനായ ഹരികൃഷ്ണൻ രാജ്മോഹൻ സാമൂഹിക സേവന സന്നദ്ധതയും സ്പോർട്സ് മാൻ സ്പിരിറ്റും ഒരുപോലെയുള്ള അസാധാരണ വ്യക്തിത്വമാണ്. അദ്ദേഹത്തിന്റെ ഊർജ്ജ്വസ്വലതയാർന്ന പ്രവർത്തന രീതിയും ശൈലിയും യുവജനതയിൽ ദിശാബോധം വളർത്തുകയും അവരെ കൂടുതൽ കർമ്മോന്മുഖരാക്കുകയും ചെയ്യും. യൂത്ത് ചെയർ എന്ന നിലയിൽ ഹരികൃഷ്ണൻ രാജ്മോഹൻ്റെ സംഭാവനകൾ മാതൃകാപരമായിരിക്കും” എന്ന് മാധവൻ ബി നായർ അഭിപ്രായപ്പെട്ടു. ഹരികൃഷ്ണൻ രാജ്മോഹനെ ‘നാമം’ ഭാരവാഹികളും അംഗങ്ങളും അനുമോദിച്ചു.

ഹരികൃഷ്ണൻ രാജ്മോഹനെ ‘നാമം ‘ യൂത്ത് ചെയർ ആയി നിശ്ചയിച്ചു കൊണ്ട് സംഘടനയുടെ ഫൗണ്ടറും സെക്രട്ടറി ജനറലുമായ മാധവൻ ബി നായർ നടത്തിയ പ്രഖ്യാപനത്തെ നാമം പ്രസിഡൻ്റ് ഡോ. ആഷാമേനോൻ, സെക്രട്ടറി സുജ നായർ, ട്രഷറർ നമിത് മന്നത് നിയുക്ത ഭാരവാഹികളായ പ്രദീപ് മേനോൻ ( പ്രസിഡൻ്റ്), ബിന്ദു സത്യ (സെക്രട്ടറി), സിറിയക് എബ്രഹാം (ട്രഷറർ), മറ്റ് എക്സിക്യുട്ടീവ് അംഗങ്ങൾ, മാലിനി നായർ (വിമൺസ് ഫോറം ചെയർ), പ്രിയ സുബ്രഹ്മണ്യം ( കൾച്ചറൽ ചെയർ) , അബി ശിരോദ്കർ ( വെബ് ആൻ്റ് മീഡിയ ചെയർ) എന്നിവർ സഹർഷം സ്വാഗതം ചെയ്യുകയും അഭിനന്ദിക്കുകയും ചെയ്തു.

‘ നാമം’ 2025-2027 കാലയളവിൽ ഭരണസാരഥ്യം വഹിക്കുവാനായി തിരഞ്ഞെടുക്കപ്പെട്ട നിയുക്ത ഭാരവാഹികൾ മാർച്ച് 29 ന് റോയൽ ആൽബർ പാലസിൽ വൈകുന്നേരം അഞ്ചു മണിക്ക് നടക്കുന്ന സമ്മേളനത്തിൽ ചുമതലയേൽക്കുമെന്ന് ‘നാമം’ ഫൗണ്ടറും സെക്രട്ടറി ജനറലുമായ മാധവൻ ബി നായർ അറിയിച്ചു.

2010 മുതല്‍ നോർത്ത് അമേരിക്കയില്‍ സജീവമായ ‘നാമം ‘ സാമൂഹിക-സാംസ്‌കാരിക രംഗത്ത് ശ്രദ്ധേയമായ സംഘടനയാണ്. ‘നാമം ‘ സംഘടിപ്പിച്ചു വരുന്ന എക്സല്ലൻസ് അവാർഡ്‌ നൈറ്റ് , സ്പ്രിംഗ് ഫെസ്റ്റിവെൽ , ജീവകാരുണ്യ സന്നദ്ധ സേവനങ്ങൾ പോലുള്ള മികച്ച പരിപാടികൾ പ്രവാസി സമൂഹത്തിൻ്റെ സവിശേഷ ശ്രദ്ധയാകർഷിച്ചു വരുന്നു.


കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക :
https://www.namam.org/

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button