CommunityFeaturedIndiaLatest News

കുംഭമേളയിലുണ്ടായ തിരക്ക്: 15 മരണം, നിരവധി പേർക്ക് പരിക്ക്

ന്യൂഡൽഹി: മഹാ കുംഭമേളയിൽ ഇന്ന് രാവിലെയുണ്ടായ തിരക്കിലും തിക്കിലുംപെട്ട് 15 പേർ മരിച്ചു. നിരവധി തീർത്ഥാടകർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.

ത്രിവേണി സംഗമ ഘട്ടിൽ നിന്ന് ഒരു കിലോമീറ്റർ മാത്രം അകലെയാണ് അപകടം ഉണ്ടായത്. മൗനി അമാവാസി ദിനത്തിൽ പുണ്യസ്‌നാനത്തിനായി എത്തിയ ഭക്തജനങ്ങൾ ബാരിക്കേഡുകൾ തകർത്ത് മുന്നോട്ട് വരുന്നതിനിടെയാണ് അപകടം. 30 ഓളം സ്ത്രീകൾ ബോധരഹിതരായി വീണതിനെ തുടർന്ന് മഹാ കുംഭമേള മൈതാനത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റവരെ ബെയ്ലി ആശുപത്രിയിലേക്കും സ്വരൂപ് റാണി മെഡിക്കൽ കോളേജിലേക്കും മാറ്റി.

സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ദുരിതബാധിതർക്ക് പ്രാദേശിക ഭരണകൂടം സഹായം നൽകുന്നുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി നാല് തവണ സംസാരിച്ചു വിവരങ്ങൾ തേടിയതായി പ്രധാനമന്ത്രി അറിയിച്ചു. കേന്ദ്രത്തിന്റെ എല്ലാ സഹായവും ഉറപ്പുനൽകിയ അമിത്ഷാ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.

ഏകദേശം 10 കോടി തീർത്ഥാടകർ പുണ്യസ്‌നാനത്തിനായി എത്തുമെന്നാണ് പ്രതീക്ഷ. അപകടത്തെ തുടർന്ന് കുംഭമേളയിലെ സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കിയതായി അധികൃതർ അറിയിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button