HealthKeralaLatest NewsLifeStyle
കേരളത്തില്‍ ഇന്ന് ഉയര്‍ന്ന ചൂട്; കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനിലയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണത്തേതിനേക്കാള്‍ 2 മുതല്‍ 3 ഡിഗ്രി വരെ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്. വടക്കന്‍ കേരളത്തിലാണ് താപനില ഉയര്‍ന്നേക്കുമെന്ന് വിലയിരുത്തല്‍.
ഈര്‍പ്പമുള്ള വായുവും ഉയര്‍ന്ന ചൂടും കാരണം അസ്വസ്ഥതയുള്ള കാലാവസ്ഥ അനുഭവപ്പെടാമെന്നും കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കി.