AmericaDeath AnniversaryIndiaKeralaLifeStyleLiteratureNews

ലളിതാംബിക അന്തർജനം: ഓർമ്മയായി 38 വർഷം


തിരുവനന്തപുരം: മലയാള സാഹിത്യ ലോകത്തെ പ്രഗത്ഭ എഴുത്തുകാരി ലളിതാംബിക അന്തർജനം ഓർമ്മയായിട്ട് 38 വർഷം തികഞ്ഞു. “അഗ്‌നിസാക്ഷി” എന്ന ഒറ്റ നോവലിലൂടെ മലയാള സാഹിത്യത്തിൽ അതുല്യമായ സ്ഥാനമാണ് അവർ നേടിയെടുത്തത്.

1987 ഫെബ്രുവരി 6-ന് അന്തരിച്ച ലളിതാംബിക അന്തർജനം കവിത, കഥ, നോവൽ എന്നീ വിഭാഗങ്ങളിലായി മലയാളം സാഹിത്യത്തെ സമ്പന്നമാക്കി. മലയാളം, ഇംഗ്ലീഷ്, സംസ്കൃതം, ഹിന്ദി എന്നീ ഭാഷകളിൽ അവർക്ക് പ്രാവീണ്യം ഉണ്ടായിരുന്നു. കവിതകളിലൂടെ സാഹിത്യ ലോകത്തേക്ക് കടന്നുവരുകയും പിന്നീട് പ്രശസ്ത കഥാകാരിയായി മാറുകയും ചെയ്തു.

കൊട്ടാരക്കര കോട്ടവട്ടത്ത് തെങ്ങുന്നത്തു മഠത്തിൽ ദാമോദരൻപോറ്റിയുടെയും ഹരിപ്പാട് ചെങ്ങാരാപള്ളി നങ്ങയ്യ അന്തർജനത്തിന്റെയും മകളായി ജനിച്ച ലളിതാംബിക, കേരള നിയമസഭാ സ്പീക്കറായിരുന്ന ഡി. ദാമോദരൻപോറ്റിയുടെ സഹോദരിയായിരുന്നു. പാലാ രാമപുരം അമനകര ഇല്ലത്ത് നാരായണൻ നമ്പൂതിരിയായിരുന്നു ഭർത്താവ്. പ്രശസ്ത കഥാകൃത്തായ എൻ. മോഹനൻ രണ്ടാമത്തെ പുത്രനായിരുന്നു.

ലളിതാംബികയുടെ പ്രഥമ കൃതികൾ 1937-ലാണ് പുറത്തുവന്നത് – “ലളിതാഞ്ജലി” (കവിതാസമാഹാരം) & “അംബികാഞ്ജലി” (കഥാസമാഹാരം). 1965-ൽ പുറത്തിറങ്ങിയ “ശകുന്തള” എന്ന ചലച്ചിത്രത്തിന്റെ സംഭാഷണം എഴുതിയത് അവർ തന്നെയാണ്.

“കുഞ്ഞോമന” എന്ന ബാലസാഹിത്യ കൃതിക്ക് കല്യാണി കൃഷ്ണമേനോൻ പ്രൈസ്.1973-ൽ “സീത മുതൽ സത്യവതി വരെ” എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം.1977-ൽ “അഗ്‌നിസാക്ഷി” മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി & വയലാർ അവാർഡ്.കേന്ദ്ര & കേരള സാഹിത്യ അക്കാദമി അവാർഡുകൾ, ഓടക്കുഴൽ അവാർഡ് എന്നിവയും ലഭിച്ചു.

മലയാളി സ്ത്രീകളുടെ ആന്തരിക പ്രക്ഷോഭങ്ങൾക്കും സാമൂഹിക അടിച്ചമർത്തലുകൾക്കും അവകാശം കൊടുക്കാൻ അവരുടെ രചനകൾ വലിയ പങ്കു വഹിച്ചു. ആത്തോൽ സമൂഹത്തിലെ ദുരന്തങ്ങൾ സാഹിത്യത്തിൻറെ ഭാഗമാക്കാൻ അവർ തുനിഞ്ഞുനില്ക്കുകയായിരുന്നു.

സോഷ്യൽ വെൽഫെയർ ബോർഡ്, കേരള സാഹിത്യ അക്കാദമി, സാഹിത്യപ്രവർത്തക സഹകരണ സംഘം ഡയറക്ടർ ബോർഡ്, പാഠപുസ്തക കമ്മിറ്റി എന്നിവയുടെ അംഗമായിരുന്നു.

Show More

Related Articles

Back to top button