യു കെ സന്ദർശനത്തിന് തയ്യാറായി രാഹുൽ മാങ്കൂട്ടത്തിൽ; സ്വീകരണത്തിനൊരുങ്ങി ഓ.ഐ.സി.സി.

ലണ്ടൻ: കോൺഗ്രസ് നേതാവും യുവ എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിൽ ഫെബ്രുവരി 13 മുതൽ 15 വരെ യു കെ സന്ദർശനത്തിനൊരുങ്ങുന്നു. രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ നിരവധി പരിപാടികളിൽ പങ്കെടുക്കുന്ന രാഹുലിനെ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രവാസി വിഭാഗമായ ഓ.ഐ.സി.സി (OICC UK) വിപുലമായ സ്വീകരണം ഒരുക്കുകയാണ്.
പരിപാടികൾ:
🔹 ഫെബ്രുവരി 13 – Meet & Greet
📍 സ്ഥലം: ടിഫിൻ ബോക്സ് റെസ്റ്റോറന്റ്, കവൻട്രി
⏰ സമയം: വൈകിട്ട് 7PM – 10PM
🔹 ഫെബ്രുവരി 14 – OICC UK ഓഫീസ് & പ്രിയദർശിനി ലൈബ്രറി ഉദ്ഘാടനം
📍 സ്ഥലം: Beech Avenue, ബോൾട്ടൻ
⏰ സമയം: വൈകിട്ട് 6PM
🔹 ഫെബ്രുവരി 15 – ബാഡ്മിന്റൻ ടൂർണമെന്റ് ഉദ്ഘാടനം
📍 സ്ഥലം: St Peter’s CofE Academy, Stoke-on-Trent
⏰ സമയം: രാവിലെ 9AM
വിശദാംശങ്ങൾ:
📌 13ന് കവൻട്രിയിൽ മീറ്റ് & ഗ്രീറ്റ്
രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ യു.കെ. സന്ദർശനത്തിലെ ആദ്യ പൊതുപരിപാടി കവൻട്രിയിൽ വച്ച് നടക്കും. അദ്ധേഹത്തോടൊപ്പം നേരിട്ട് സംവേദിക്കാനും അനുഗ്രഹഭക്ഷണം പങ്കിടാനും അവസരമൊരുക്കുന്ന ഈ പരിപാടിക്കായി മുൻകൂട്ടി രജിസ്റ്റർ നിർബന്ധമാണ്.
📌 14ന് ബോൾട്ടനിൽ ഓ.ഐ.സി.സി ഓഫീസ് & ലൈബ്രറി ഉദ്ഘാടനം
ഓ.ഐ.സി.സി യുകെയുടെ സ്വാന്തമാക്കിയ പുതിയ ഓഫീസ് കെട്ടിടം ബോൾട്ടനിൽ തുറക്കുന്നതോടെ പ്രവാസികളുടെ സ്വപ്നം യാഥാർഥ്യമാകുന്നു. ഓഫിസിനോടൊപ്പം ‘പ്രിയദർശിനി ലൈബ്രറി’യും പ്രവർത്തനം ആരംഭിക്കും. ചരിത്രം മുതൽ ബാലസാഹിത്യം വരെയുള്ള പുസ്തക ശേഖരങ്ങളോടൊപ്പം കുട്ടികൾക്കായി പ്ലേ സ്റ്റേഷനും ഒരുക്കിയിട്ടുണ്ട്.
📌 15ന് സ്റ്റോക്ക്-ഓൺ-ട്രെന്റിൽ ബാഡ്മിന്റൻ ടൂർണമെന്റ് ഉദ്ഘാടനം
യുവ രാഷ്ട്രീയ നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ സ്റ്റോക്ക്-ഓൺ-ട്രെന്റിൽ നടക്കുന്ന ഉമ്മൻചാണ്ടി മെമ്മോറിയൽ ട്രോഫിക്കും പി.ടി. തോമസ് മെമ്മോറിയൽ ട്രോഫിക്കും വേണ്ടിയുള്ള ബാഡ്മിന്റൻ ടൂർണമെന്റ് ഉദ്ഘാടനം നിർവഹിക്കും. വിജയികൾക്കായി ക്യാഷ് പ്രൈസും ട്രോഫികളും സമ്മാനിക്കും.
പ്രവാസി സമൂഹത്തിനിടയിൽ ആവേശം പകർന്ന രാഹുലിന്റെ യു.കെ. സന്ദർശനം കോൺഗ്രസിന്റെ യൂത്ത് ഭാവിയെക്കുറിച്ചുള്ള വലിയ പ്രതീക്ഷകളും പ്രതിഫലിപ്പിക്കുന്നു.