സുനിതാ വില്യംസ് മാർച്ച് 19ന് ഭൂമിയിലേക്ക് തിരിച്ചെത്തും; ബഹിരാകാശയാത്രക്ക് വിരാമം.

വാഷിംഗ്ടൺ: നീണ്ട കാത്തിരിപ്പിന് വിരാമം. ബഹിരാകാശത്തുള്ള ഇന്ത്യൻ വംശജനായ സുനിതാ വില്യംസും സഹയാത്രികനായ ബുച്ച് വിൽമോറും മാർച്ച് 19ന് ഭൂമിയിലേക്ക് മടങ്ങിവരും. നാസയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് തിരിച്ചെത്താനുള്ള പദ്ധതികൾ പുതുക്കിയതോടെയാണ് മടങ്ങിവരവ് മാർച്ചിലേക്ക് മുന്നോട്ടാക്കിയിരിക്കുന്നത്. നേരത്തെ ഏപ്രിലിൽ തിരിച്ചെത്തുമെന്നാണ് നാസ അറിയിച്ചിരുന്നത്. ഡെയ്‌ലി മെയിലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
സ്‌പേസ് എക്‌സിന്റെ ക്രൂ-10 ദൗത്യത്തിന്റെ ഷെഡ്യൂളിലെ മാറ്റങ്ങൾ സുനിതയുടെ മടങ്ങിവരവിലും പ്രതിഫലിച്ചു. പുതിയ ഡ്രാഗൺ കാപ്‌സ്യൂളിലെ സാങ്കേതിക തകരാറിന്റെ പേരിൽ ഈ ദൗത്യത്തിന്റെ വിക്ഷേപണം മാർച്ചിലേക്ക് മാറ്റിയത്, സുനിതയ്ക്കും വിൽമോറിനും തിരിച്ചെത്തുന്നതിൽ കാലതാമസം സൃഷ്ടിച്ചു.
അതേസമയം, ബോയിംഗിന്റെ സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിൽ ഉണ്ടായ സാങ്കേതിക തകരാറുകൾ കാരണം ഇവരുടെ തിരിച്ചുവരവ് പലതവണ മാറ്റിവച്ചിരുന്നു. എന്നാൽ പുതിയ തീരുമാനപ്രകാരം, സുനിത വില്യംസ് മാർച്ച് 19നാണ് ഭൂമിയിലേക്ക് തിരിച്ചെത്തുക.