
കൊച്ചി: മദ്യലഹരിയിൽ അമിത വേഗത്തിൽ കാർ ഓടിച്ചതിന് നടൻ ഗണപതിയെ കൊച്ചി പൊലിസ് അറസ്റ്റ് ചെയ്തു. കേസെടുത്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി പിന്നീട് ജാമ്യത്തിൽ വിട്ടു.ശനിയാഴ്ച രാത്രി 8 മണിയോടെ കളമശ്ശേരി ഗണപതി ക്ഷേത്രത്തിന് സമീപത്തു നിന്നാണ് ഗണപതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ആലുവ ഭാഗത്ത് നിന്ന് അമിതവേഗത്തിൽ കാർ വരുന്നതായി ലഭിച്ച വിവരത്തെ തുടർന്ന് കളമശ്ശേരി പൊലീസ് വാഹന പരിശോധന നടത്തി. ഇതിനിടെ ഗണപതി മദ്യലഹരിയിലാണെന്ന് കണ്ടെത്തുകയായിരുന്നു.വാഹനത്തിൽ ഗണപതിയോടൊപ്പം മൂന്ന് പേർ കൂടി ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. ഇവരിൽ മൂന്നുപേരും തിരുവനന്തപുരം സ്വദേശികളാണ്.