കൊല്ലം പ്രവാസി അസോസിയേഷൻ എക്സാം ഫോബിയ അവേർനെസ്സ് ക്ലാസ്സ് സംഘടിപ്പിച്ചു.

കൊല്ലം പ്രവാസി അസോസിയേഷൻ സൽമാനിയ ഏരിയയുടെ നേതൃത്വത്തിൽ KPA ആസ്ഥാനത്തു വെച്ച് KPA ചിൽഡ്രൻസ് പാർലമെന്റുമായി ചേർന്ന് വിദ്യാർഥികൾക്കായി
വിദ്യാർത്ഥികളുടെ പരീക്ഷയോടുള്ള ഭയവും ഉത്കണ്ഠയും മാറ്റി അവരുടെ മനസ്സ് പരീക്ഷക്ക് പാകമാക്കി എടുക്കുന്നതിന് വേണ്ടി കൊല്ലം പ്രവാസി അസ്സോസ്സിയേഷൻ സൽമാനിയ ഏരിയയുടെ നേതൃത്വത്തിൽ എക്സാം ഫോബിയ ക്ലാസ്സ് സംഘടിപ്പിച്ചു. ഈ അവേർനെസ്സ് ക്ലാസ്സ് വിദ്യാർത്ഥികൾക്കും അതുപോലെതന്നെ രക്ഷിതാക്കൾക്കും ഒരു പോലെ ഉപകാരപ്രദമായി മാറി.

പ്രവാസി ഗൈഡൻസ് സെന്റർ ചെയർമാനും സീനിയർ കൗൺസിലറുമായ ഡോ.ജോൺ പനക്കൽ വിദ്യാർത്ഥികളുടെ പരീക്ഷാപ്പേടിയും ഉത്കണ്ഠയും മാറാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്ന ക്ലാസ്സ് എടുത്തു, KPA സൽമാനിയ ഏരിയ പ്രസിഡന്റ് ജയകുമാർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഏരിയ സെക്രട്ടറി ജി ബി ജോൺ വർഗീസ് സ്വാഗതം ആശംസിക്കുകയും KPA പ്രസിഡന്റ് അനോജ് മാസ്റ്റർ ഉത്‌ഘാടനം നിർവഹിക്കുകയും ചെയ്തു . KPA പ്രസിഡന്റ് അനോജ് മാസ്റ്റർ ഡോ. ജോൺ പനക്കലിന് കെപിയുടെ മെമെന്റോ നൽകി ആദരിച്ചു. കെ പി എ ചിൽഡ്രൻസ് വിങ് കൺവീനർ നിസാർ കൊല്ലം , KPA ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ ,കെപിഎ ട്രഷറർ മനോജ് ജമാൽ സെക്രട്ടറിയേറ്റ് അംഗങ്ങളായ കോയിവിള മുഹമ്മദ് കുഞ്ഞ് , അനിൽകുമാർ , രജീഷ് പട്ടാഴി എന്നിവർ ആശംസയും , KPA സൽമാനിയ ഏരിയ ട്രഷറർ സന്തോഷ് കുമാർ നന്ദിയും അർപ്പിച്ചു. ഏരിയ കോർഡിനറ്റർ റെജിമോൻ ബേബികുട്ടി , സെൻട്രൽ കമ്മിറ്റി അംഗം ബിജു ആർ പിള്ള എന്നിവർ അവേർനെസ്സ് ക്ലാസ്സ് നിയന്ത്രിച്ചു.


