AssociationsKeralaLatest News
പ്രവാസി സംഘടനനേതാക്കൾ കേരള ഗവർണ്ണറെ സന്ദർശിച്ചു.

തിരുവനന്തപുരം: എൻ.ആർ ഐ കൗൺസിൽ ഓഫ് ഇന്ത്യ, പ്രവാസീ കോൺക്ലേവ് ട്രസ്റ്റ് ഭാരവാഹികൾ ഇന്നലെ രാവിലെ രാജ് ഭവനിൽ വച്ച് കേരള ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് അൽ ലേക്കെറെ സന്ദർശിച്ചു പ്രവാസി ഭാരതീയരെ സംബന്ധിച്ചുള്ള പ്രശ്നങ്ങളുടെ പരിഹാരം തേടി നിവേദനം സമർപ്പിച്ചു. NRI കൗൺസിൽ ഓഫ് ഇന്ത്യ ദേശീയ ചെയർമാൻ പ്രവാസി ബന്ധു ഡോ.എസ്. അഹമ്മദ്, സീനിയർ വൈസ് ചെയർമാൻ
ശശി ആർ. നായർ, പ്രവാസി കോൺക്ലേവ് ട്രസ്റ്റ് പ്രസിഡന്റ് പോൾ കറുകപ്പിള്ളിൽ, വേൾഡ് മലയാളി കൗൺസിൽ ജനറൽ സെക്രട്ടറി ജയദേവൻ, വനിതാ വിഭാഗം നേതാക്കളായ ഷൈനി മീരാ,ലൈജു റഹീം എന്നിവർ അടങ്ങിയ സംഘമാണു ഗവർണ്ണറെ സന്ദർശിച്ചത്.









