AmericaCanadaCrimeLatest NewsNews
ടൂറിസ്റ്റ് വിസയിൽ എത്തി മതപരിവർത്തനം നടത്തിയ കനേഡിയൻ പൗരനെ ഇന്ത്യ നാടുകടത്തി

ഡൽഹി: ടൂറിസ്റ്റ് വിസയിൽ എത്തിയ ശേഷം മതപരിവർത്തന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട കനേഡിയൻ പൗരൻ ബ്രാൻഡൻ ജോയൽ ഡെവിൽട്ടിനെ ഇന്ത്യയിൽ നിന്ന് നാടുകടത്തി.വിനോദ സഞ്ചാരിയെന്ന നിലയിൽ ഇന്ത്യയിലെത്തിയ ബ്രാൻഡൻ, വിസയുടെ കാലാവധി ജനുവരി 17 ന് തീർന്നിട്ടും രാജ്യത്ത് തുടരുകയായിരുന്നു. അസമിലെ ജോർഹട്ട് ജില്ലയിൽ സുവിശേഷ പ്രവർത്തനം നടത്തുന്നതിനിടെ, ഫെബ്രുവരി 5ന് ജോർഹട്ട് പോലീസിനാൽ അദ്ദേഹം അറസ്റ്റിലായി .ഇന്ത്യൻ ടൂറിസ്റ്റ് വിസ നിയമപ്രകാരം, വിദേശികൾക്ക് മതപരിവർത്തനം നടത്താനോ മതപ്രചാരണം നടത്താനോ അനുമതിയില്ല. ഇതേ തുടർന്ന്, കൊൽക്കത്തയിലെ ഫോറിനേഴ്‌സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസ് (FRRO) നടപടികൾ കൈക്കൊണ്ടു. ഫെബ്രുവരി 6ന് ബ്രാൻഡനെ കൊൽക്കത്ത വിമാനത്താവളത്തിലേക്ക് മാറ്റിയ ശേഷം ഡൽഹിയിലേക്കും പിന്നീട് ടൊറൻ്റോയിലേക്കുമാണ് നാടുകടത്തിയത്.