കൊല്ലം പ്രവാസി അസോസിയേഷൻ സംഘടനാ ഭാരവാഹികൾക്കായി സംഘടന പഠന ക്യാമ്പ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ സി എ ഹാളിൽ വച്ച് സംഘടനാ പഠന ക്യാമ്പ് സംഘടിപ്പിച്ചു.

KPA ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ സ്വാഗതം ആശംസിച്ച പഠന ക്യാമ്പ് KPA പ്രസിഡന്റ് അനോജ് മാസ്റ്റർ ഉത്ഘാടനം നിർവഹിച്ചു.തുടർന്ന് സംഘടനാ പഠന ക്യാമ്പ് കമ്മിറ്റി അംഗങ്ങളായ അനോജ് മാസ്റ്റർ,നിസാർ കൊല്ലം, രാജ് ഉണ്ണികൃഷ്ണൻ , കിഷോർ കുമാർ,ബിനു കുണ്ടറ, പ്രശാന്ത് പ്രബുദ്ധൻ എന്നിവർ KPA യുടെ സംഘടനയുടെ ഭരണഘടന , പ്രവർത്തനം, സാമ്പത്തികം,അച്ചടക്കം, ചാരിറ്റി , മെമ്പർഷിപ് പ്രവർത്തനം മുതലായ വിഷയത്തിൽ പഠന ക്ലാസ് എടുത്തു. 40 ഓളം വരുന്ന സെൻട്രൽ കമ്മിറ്റി അംഗങ്ങളും 60 ഓളം വരുന്ന ഏരിയ കമ്മിറ്റി ഭാരവാഹികളും പഠന ക്യാമ്പിൽ പങ്കെടുത്തു.

KPA ഭാരവാഹികളുടെ നേതൃഗുണങ്ങളും സംഘടനാ പ്രവർത്തന രീതികളെയും കൂടുതൽ മെച്ചപ്പെടുത്തിയെടുക്കുവാൻ കൊല്ലം പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച പഠന ക്യാമ്പിന് സാധിച്ചു.തുടർന്ന് പൊതുസമ്മേളനത്തിൽ കെഎംസിസി ജനറൽ സെക്രട്ടറിയും സാമൂഹിക പ്രവർത്തകനും പ്രഭാഷകനുമായ ശ്രീ. ഷംസുദീന്‍ വെള്ളിക്കുളങ്ങര സാമൂഹിക പ്രവർത്തനം മനുഷ്യകടമ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയും ചെയ്തു കെ പി എ വൈസ് പ്രസിഡന്റ് ശ്രീ കോയിവിള മുഹമ്മദ് കുഞ്ഞ് സെക്രട്ടറിമാരായ അനിൽകുമാർ രജീഷ് പട്ടാഴി അസിസ്റ്റന്റ് ട്രഷറർ ആയ കൃഷ്ണകുമാർ എന്നിവർ ക്യാമ്പിന് ആശംസകൾ അർപ്പിക്കുകയും കെ പി എ ട്രഷറർ മനോജ് ജമാലിന്റെ നന്ദിയോട് കൂടി പഠന ക്യാമ്പ് അവസാനിച്ചു
