AmericaAssociationsFOKANALatest NewsLifeStyle

ഫൊക്കാന വിമൻസ് ഫോറം സംഘടിപ്പിച്ച ഫോട്ടോഗ്രാഫി മത്സരത്തിലെ വിജയികളെ  പ്രസിഡന്റ് സജിമോൻ ആന്റണി പ്രഖ്യാപിച്ചു.

വാഷിങ്ങ്ടൺ ഡി സി :ഫൊക്കാന വിമൻസ് ഫോറം സംഘടിപ്പിച്ച ഫോട്ടോഗ്രാഫി മത്സരത്തിൽ എമി ആന്റണിയെയും , ജൈനി ജോണിനെയും വിജയികളായി ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി പ്രഖ്യാപിച്ചു. മാജിക് മൂവ്മെന്റ്സ് ഓഫ് യുവർ ഡേ എന്ന തീമിനെ അധിഷ്ഠിധമാക്കി സംഘടിപ്പിച്ച പരിപാടിയിൽ ബെസ്റ് ഫോട്ടോ, പോപ്പുലർ ഫോട്ടോ എന്നീ വിഭാഗങ്ങളിൽ ആയി ആണ് മത്സരം നടത്തിയത്.

ബെസ്റ് ഫോട്ടോ തെരഞ്ഞെടുത്തത് ഫോട്ടോഗ്രാഫി മേഖലയിൽ ആഗോള നിലവാരം ഉള്ള ജഡ്ജിങ് പാനൽ ആണ്. എമി ആന്റണിയുടെ ഫോട്ടോ ആണ് ബെസ്റ് ഫോട്ടോ അവാർഡ് നേടിയത്. ഫേസ്ബുക് വഴി ആണ് പോപ്പുലർ ഫോട്ടോ തെരെഞ്ഞെടുത്തത്. അവസാന നിമിഷം വരെ കടുത്തമത്സരം കാഴ്ചവച്ച പോപ്പുലർ ഫോട്ടോ മത്സരം, ഫൊക്കാന വിമൻസ് ഫോറം കുടുംബത്തിന് വളരെ അധികം ആവേശം നൽകുന്ന അനുഭവം ആണ് നൽകിയത്. നിരവധി അപേക്ഷകളിൽ നിന്നും ജഡ്ജിങ് പാനൽ തിരഞ്ഞെടുത്ത 16 ഫോട്ടോകൾ ആണ് പോപ്പുലർ ഫോട്ടോ മത്സരത്തിനായി ഫേസ്ബുക്കിൽ എത്തിയത്.

മൽത്സരത്തിനു സമർപ്പിച്ച ഫോട്ടോകൾ എല്ലാം തന്നെ മികച്ച നിലവാരം പുലർത്തുന്നവ ആയിരുന്നു എന്ന് ജഡ്ജിങ് പാനൽ പരാമര്ശിച്ചതായി വുമൺസ്‌ ഫോറം ചെയർപേഴ്സൺ രേവതി പിള്ളയ് സൂചിപ്പിച്ചു. പോപ്പുലർ ഫോട്ടോ മത്സരത്തിലെ വിജയി ജെയ്മി ജോൺ, സമ്മാനത്തുക ആയ 150$ ഫൊക്കാന വിമൻസ് ഫോറം കേരളത്തിലെ മികച്ച വിദ്യാർത്ഥികൾക്കായി നൽകുന്ന സ്കോളര്ഷിപ്പിലേക്കു സംഭാവന ചെയ്യുന്നതായി അറിയിച്ചു. 250$ ആണ് ബെസ്റ് ഫോട്ടോ വിജയിക്കുള്ള സമ്മാനം.

സരൂപ അനിൽ ( ഫൊക്കാന ന്യൂസ് ടീം)

Show More

Related Articles

Back to top button