AmericaGulfLatest NewsNewsPolitics
അറബ് നേതാക്കൾ ട്രംപിന്റെ ഗാസ പദ്ധതി പ്രതിരോധിക്കാൻ ഒരുമിക്കുന്നു; സൗദിയിൽ ഇന്ന് കൂടിക്കാഴ്ച

റിയാദ്: ഗാസയെ യുഎസിന്റെ നിയന്ത്രണത്തിലാക്കാനും അവിടത്തെ ജനങ്ങളെ ഒഴിപ്പിക്കാനുമുള്ള മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പദ്ധതിയെ പ്രതിരോധിക്കാൻ അറബ് രാഷ്ട്രങ്ങൾ ഒരുമിക്കുന്നു. ഇതുസംബന്ധിച്ച് ഇന്ന് സൗദി അറേബ്യയിൽ നേതാക്കൾ ചർച്ചകൾ നടത്തും.പലസ്തീൻ പ്രശ്നപരിഹാരവും ഗാസയുടെ ഭാവിയും സംബന്ധിച്ച് ഗൾഫ് സഹകരണ കൗൺസിലിലെ രാജ്യങ്ങൾ, ഈജിപ്ത്, ജോർദാൻ എന്നിവർ പങ്കെടുക്കുന്ന യോഗത്തിൽ നിർണായക തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് സൂചന. മാർച്ച് 4ന് ഈജിപ്തിൽ നടക്കുന്ന അറബ് ലീഗ് ഉച്ചകോടിയുടെ അജണ്ടയിലും ഇതിന്റെ പ്രതിഫലനം ഉണ്ടാകും.