
ന്യൂഡല്‍ഹി: ഇന്ത്യയുടെ ആശങ്കയെ തുടര്‍ന്ന് അനധികൃത കുടിയേറ്റക്കാരായ ഇന്ത്യന്‍ സ്ത്രീകളെയും കുട്ടികളെയും വിലങ്ങണിയിക്കാതെയാണ് യുഎസ് തിരികെ അയച്ചതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.കഴിഞ്ഞയാഴ്ച രണ്ടു ബാച്ചുകളായി നാടുകടത്തപ്പെട്ട സ്ത്രീകളും കുട്ടികളും വിമാനയാത്രയ്ക്കിടെ തടവിന് വിധേയരായിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. ഫെബ്രുവരി 5ന് നാടുകടത്തപ്പെട്ട ഇന്ത്യക്കാര്‍ തങ്ങളെ ചങ്ങലകളില്‍ ബന്ധിച്ചെന്നാരോപിച്ചിരുന്നു.
ഇതിന് പിന്നാലെ ഇന്ത്യയില്‍ വലിയ രാഷ്ട്രീയ പ്രതിക്ഷേധമുണ്ടായി. പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് വിദേശകാര്യമന്ത്രിയുമായി വിഷയം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.ഫെബ്രുവരി 5, 15, 16 തീയതികളില്‍ നാടുകടത്തപ്പെട്ടവരില്‍ 332 പേര്‍ ഇന്ത്യന്‍ പൗരന്മാരാണ്. യുഎസ് വ്യോമസേനയുടെ വിമാനത്തിലാണ് ഇവരെ തിരികെ അയച്ചത്.